Tag: flood kerala

എല്ലാ ബോട്ടുകളും പിടിച്ചെടുക്കണമെന്ന് മന്ത്രി ; വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യണം; ബോട്ട് ഓടിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും; നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും

ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചു. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതില്‍ വീഴ്ചവരുത്തുന്ന...

പ്രധാനമന്ത്രി അനുവദിച്ചത്‌ 500 കോടി; ആവശ്യപ്പെട്ടത് 2000 കോടി; ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല; നഷ്ടം 20,000 കോടി

കൊച്ചി: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ...

പ്രളയക്കെടുതിയില്‍പ്പെട്ട് സിനിമാ താരങ്ങള്‍… ധര്‍മ്മജന്‍ ഭാര്യ വീട്ടിലേക്ക് മാറി, സഹായം അഭ്യര്‍ത്ഥിച്ച് അനന്യ, ജയറാമും കുടുംബവും ഗതാഗതക്കുരുക്കില്‍ കുടുങ്ങി

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് സ്വപ്‌ന വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത ഇടംതേടി മലയാളം സിനിമാ താരങ്ങള്‍. ധര്‍മജന്‍,ജോജു, അനന്യ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നടന്‍ ജയറാമിനെയും കുടുംബത്തെയും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു....

രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് മുഖ്യമന്ത്രി; ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകി, ശാസന

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതായും ചൂണ്ടിക്കാട്ടി. പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതേസമയം,...

ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടം ഇടിഞ്ഞു വീണു, 7 പേരെ കുറിച്ച് വിവരമില്ല

തൃശൂര്‍: ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. അതിനിടെ ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ്.സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. 7 പേരെ...

ഏഴ് ജില്ലകളില്‍ നാളെ അവധി, എല്ലാ പരീക്ഷകളും മാറ്റി

കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ നാളെ അവധി. കോട്ടയം, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് സര്‍വകലാശാലയും...

കലിതുള്ളി കാലവര്‍ഷം, പ്രളയത്തില്‍ മുങ്ങി കേരളം; രണ്ട് ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ടത് 84 പേരുടെ ജീവന്‍

കൊച്ചി: രണ്ട് ദിവസത്തിനുള്ളില്‍ 84 പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മണ്ണ് ദുര്‍ബലമാക്കിയതോടെ ആരംഭിച്ച ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ഇതില്‍ ഏറെപ്പേരുടേയും ജീവന്‍ കവര്‍ന്നത്. ഒരു വീട്ടിലെ എല്ലാവരും തന്നെ മണ്ണിനടിയില്‍പെട്ട് മരിക്കുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മൂന്നാര്‍ ദേവികുളത്ത് മണ്ണിടിഞ്ഞ്...

അടിയന്തര സഹായങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കൂ

തിരുവനന്തപുരം: 0471273004കൊല്ലം: 0474 2794002പത്തനംതിട്ട: 0468 2322515ആലപ്പുഴ: 0477 2238630കോട്ടയം: 0481 2562201ഇടുക്കി: 0486 2233111എറണാകുളം: 0484 2423513തൃശ്ശൂര്‍: 0487 2362424പാലക്കാട്: 0491 2505309മലപ്പുറം: 0483 2736320കോഴിക്കോട്: 0495 237 1002വയനാട്: 9207985027കണ്ണൂര്‍: 0468 2322515രക്ഷാപ്രവര്‍ത്തനത്തിന് വാട്സ്ആപ്പില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍: പത്തനംതിട്ട: 8078808915ഇടുക്കി: 9383463036ആലപ്പുഴ:...
Advertismentspot_img

Most Popular