Tag: elamaram kareem

ആരോപണ വിധേയനെ പൂമാലയിട്ട് നടക്കുന്ന രീതി സിപിഐഎമ്മിന് ഇല്ല; പി കെ ശശിയെ തള്ളി എളമരം കരീം ; ഗൂഢാലോചനയെന്നത് ശശിയുടെ അഭിപ്രായം മാത്രം

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ വിമര്‍ശനവുമായി എളമരം കരീം എം പി. ആരോപണ വിധേയനെ പൂമാലയിട്ട് നടക്കുന്ന രീതി സിപിഐഎമ്മിന് ഇല്ലെന്ന് കരീം പറഞ്ഞു. ഗൂഢാലോചനയെന്നത് ശശിയുടെ അഭിപ്രായം മാത്രമാണെന്നും കരീം കൂട്ടിച്ചേര്‍ത്തു.അതേസമയം, യുവതിയില്‍ നിന്ന് പീഡനപരാതിയുയര്‍ന്ന സാഹചര്യത്തില്‍ പി.കെ....

എസ്ഡിപിഐയുമായി തെരഞ്ഞടുപ്പ് സഖ്യമുണ്ടാക്കിയവര്‍ രാജിവെക്കും, മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ട്ന്ന് എളമരം കരീം

കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ക്യാമ്പസ് വളപ്പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എളമരം കരീം.എസ്ഡിപിഐ ഭീകരസംഘടന തന്നെയാണ്. മുസ്ലിങ്ങളുടെ ശത്രുക്കളായ...

പോപ്പുലര്‍ ഫ്രണ്ട് മുസ്ലീങ്ങളുടെ ശത്രു; പോപ്പുലര്‍ ഫ്രണ്ട് കൊന്നൊടുക്കിയവരുടെ കണക്കുകള്‍ നിരത്തി എളമരം കരീം

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എളമരം കരീം. പോപ്പുലര്‍ ഫ്രണ്ട് മുസ്ലീങ്ങളുടെ ശത്രുവാണെന്ന് മാതൃഭൂമിയലെഴുതിയ ലേഖനത്തില്‍ എളമരം കരീം തുറന്നടിച്ചു. എളമരം കരീമിന്റെ ലേഖനത്തില്‍ നിന്ന്: 'കാമ്പസ് ഫ്രണ്ട്' എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഭീകരമുഖം അനാവരണം ചെയ്യുന്നതാണ് എറണാകുളം...

വോട്ടെടുപ്പില്ലാതെ തന്നെ തെരെഞ്ഞെടുത്തു; എളമരവും ബിനോയ് വിശ്വവും ജോസ്. കെ. മാണിയും രാജ്യസഭാംഗങ്ങള്‍

തിരുവനന്തപുരം: സിപിഎമ്മിലെ എളമരം കരീമിനെയും സിപിഐയിലെ ബിനോയ് വിശ്വത്തെയും കേരള കോണ്‍ഗ്രസിലെ (എം) ജോസ് കെ.മാണിയെയും രാജ്യസഭാംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എതിരാളികളില്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ മൂവരെയും തിരഞ്ഞെടുത്തു വരണാധികാരിയായ നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ...

രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ ജോസ് കെ. മാണി; കോടികളുടെ ആസ്തി, ബിനോയ് വിശ്വത്തിന് ആകെയുള്ളത് 5.59 ലക്ഷത്തിന്റെ സ്വത്ത്

തിരുവനന്തപുരം: കോലാഹലങ്ങള്‍ക്കൊടുവിലാണ് ജോസ് കെ. മാണിയ്ക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ലഭിച്ചത്. സി.പി.ഐ.എമ്മില്‍ നിന്ന് എളമരം കരീമും സി.പി.ഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വവുമാണ് രാജ്യസഭയിലേക്ക് പോകുന്നത്. എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ സമ്പന്നന്‍ ജോസ് കെ. മാണിയാണ്. ബാങ്ക് നിക്ഷേപം,...

എളമരം കരീം സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിന്റേത്

തിരുവനന്തപുരം: സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ തെരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പരിഗണനയില്‍ നടന്‍ മമ്മൂട്ടിയുമുണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ടായിരുന്നു. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാര്‍ഥി....

എളമരം കരീം സി.പി.ഐ.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോഴിക്കോട്: എളമരം കരീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും. ഇപ്പോള്‍ സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്ന എളമരം കരീം ആയിരിക്കും സി.പി.ഐ.എമ്മില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുക എന്നാണ് സി.പി.ഐ.എമ്മിന്റെ...
Advertismentspot_img

Most Popular