Tag: COUSTODY DEATH

വനിതാ പൊലീസ് മര്‍ദ്ദിച്ചു; പണമിടപാടിന് പിന്നില്‍ മലപ്പുറത്തെ നാസര്‍; ഉരുട്ടിക്കൊലയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തൊടുപുഴ: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ പോലീസ് മര്‍ദ്ദിച്ചതായി കേസില്‍ ജാമ്യത്തിലിറങ്ങിയ മഞ്ജു. അതേ സമയം കേസില്‍ അറസ്റ്റ് ചെയ്ത തന്നേയും ശാലിനിയേയും വനിതാ പോലീസ് മര്‍ദ്ദിച്ചതായും മഞ്ജു വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മഞ്ജു ഇങ്ങനെ പറഞ്ഞതെന്നാണ്...

ഉരുട്ടിക്കൊല: അറസ്റ്റിലായ ഉടനെ എസ്.ഐ കുഴഞ്ഞുവീണു

തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

കസ്റ്റഡി മരണം; നിലപാട് മാറ്റി സിപിഎം

തൊടുപുഴ: കസ്റ്റഡി മരണക്കേസിലെ നിലപാടില്‍ മാറ്റം വരുത്തി സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. ഇടുക്കി എസ്പിയെ മാറ്റി നിര്‍ത്തി മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം നടപടി ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇറക്കിയിരുന്നു. എന്നാല്‍ ആ വാര്‍ത്താക്കുറിപ്പ് പഴയതാണെന്ന നിലപാടിലാണ് ഇപ്പോള്‍ സിപിഎം...

പ്രതി അവശനിലയിലായിട്ടും റിമാന്‍ഡ് ചെയ്തത് എന്തിന്..? ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം. പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത് എന്തിനാണ് എന്നാണ് അന്വേഷിക്കുന്നത്. മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍...

കസ്റ്റഡി മരണം ഒതുക്കാന്‍ സിപിഎം നീക്കം..!!! പ്രതിയുടെ ബന്ധുക്കളോട് രാത്രി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്

കട്ടപ്പന: കസ്റ്റഡിയിലിരിക്കേ റിമാന്‍ഡ് പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ നീക്കവുമായി സിപിഎം രംഗത്തെന്ന് റിപ്പോര്‍ട്ട്. പീരുമേട് സബജയിലില്‍ കഴിയുകയായിരുന്ന പ്രതി രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികളുമായി മുന്നോട്ട് പോകരുതെന്ന് കുടുംബത്തിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി രാത്രി പ്രാദേശിക നേതാക്കള്‍ എത്തി...
Advertismentspot_img

Most Popular