Tag: congress

സര്‍വേ നടത്തിയവര്‍ പാലക്കാട്ടേക്ക് ഒന്നൂടെ വന്നു നോക്കണം; രണ്ട് മാസം മുന്‍പുള്ള അവസ്ഥയല്ല ഇപ്പോള്‍; ഓരോ ദിവസവും ശ്രീകണ്ഠന്റെ മുന്നേറ്റം…

പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ഫെബ്രുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. ഇവിടെ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ 20 ശതമാനത്തോളം വോട്ടിംഗ് വ്യത്യാസമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ്...

വാരാണസിയില്‍ മോദിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ മുരളീ മോനഹര്‍ ജോഷി..??

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മോദിക്കെതിരെ മത്സരിക്കാന്‍ മുരളീ മനോഹര്‍ ജോഷിയെ ക്ഷണിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി മുരളീ മനോഹര്‍ ജോഷി...

രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കും..!!! കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രകടനപത്രികയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കിയത്. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍,...

അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല; പ്രിയങ്കയ്‌ക്കെതിരേ മോശം പരാമര്‍ശവുമായി ശ്രീധരന്‍ പിള്ള

കണ്ണൂര്‍: പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും...

‘മോദിയുടെ 100 തെറ്റുകള്‍’ പുസ്തകം കോണ്‍ഗ്രസ് പുറത്തിറക്കി..!!!

മുംബൈ: തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കംകുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിക്കെതിരെ പുതിയ പ്രചാരണ ആയുധവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട 'മോദിയുടെ നൂറ് തെറ്റുകള്‍' എന്ന പുസ്തകം മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കി. നൂറ് പേജുകളുള്ള പുസ്തകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍...

വീണ്ടും വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി; ഇത്തവണ ലക്ഷ്യം യുവാക്കളെ; ആദ്യ മൂന്ന് വര്‍ഷത്തില്‍ ഒരു തരത്തിലുള്ള അനുമതികളും വേണ്ട; ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കും

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം. തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പുതിയ സംരഭകര്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തില്‍ ഒരു തരത്തിലുള്ള അനുമതികളുടേയും ആവശ്യമില്ലെന്നും ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍...

വയനാട്ടിലെ സ്ഥാനാര്‍ഥി: തീരുമാനിക്കാതെ രാഹുല്‍; യുഡിഎഫ് കുഴങ്ങുന്നു

ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍ നാളെ മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങും. കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ 25 ദിവസം ബാക്കിനില്‍ക്കേ കോണ്‍ഗ്രസ് മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ ഇതുവരേയും ഡല്‍ഹിയില്‍...

മത്സരിക്കാന്‍ തയാറെന്ന് പ്രിയങ്കാ ഗാന്ധി

ലക്നൗ: കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരരംഗത്തിറങ്ങണമെന്ന പല കോണുകളില്‍ നിന്നും ആവശ്യം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുവെങ്കിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മത്സരരംഗത്തില്ലെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി...
Advertismentspot_img

Most Popular

G-8R01BE49R7