Tag: business

ആധാര്‍ നല്‍കിയാല്‍ പാന്‍ നമ്പര്‍ ലഭിക്കും

പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ ഉപയോഗിച്ച് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് പാന്‍ നമ്പരും നല്‍കുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അധ്യക്ഷന്‍ പ്രമോദ് ചന്ദ്ര മോദി അറിയിച്ചു. ആധാറിന്റെയും പാനിന്റെയും ഡേറ്റാ ബേസുകള്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഇതിന് പ്രയോഗിക ബദ്ധിമുട്ടുകളും...

ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

കൊച്ചി: ബി-ഡിസൈന്‍ ദേശീയതല പ്രവേശന പരീക്ഷയില്‍ എറണാകുളം വൈറ്റിലയിലുള്ള എഎഫ്ഡി ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കരസ്ഥമാക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ (NIFT) ബി- ഡിസൈന്‍ കോഴ്സിലേക്ക് നടന്ന ദേശീയതല പ്രവേശന പരീക്ഷയില്‍ ആദ്യ 100 റാങ്കുകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 17...

ഇന്ത്യ ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ: ട്രംപ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ എന്ന ഉറച്ച നിലപാടുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ്...

കുപ്പിവെള്ളം ഇനി 11 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ആവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തി കേരളത്തില്‍ കുപ്പിവെള്ളം 11 രൂപ നിരക്കില്‍ വില്‍ക്കന്‍ നടപടിയെടുക്കുമെന്ന് പി. തിലോത്തമന്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സപ്ലൈകോ വഴി ഇപ്പോള്‍ തന്നെ 11 രൂപയ്ക്കാണ് കുപ്പിവെള്ളം വില്‍ക്കുന്നത്. ഈ...

ഇനി ആറ് ജില്ലകളില്‍ ഒരു തുള്ളി ഡീസല്‍ പോലും കിട്ടില്ല

അഞ്ചുവര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ ആറ് ജില്ലകള്‍ ഡീസല്‍ വിമുക്തമാക്കാന്‍ കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരി. നാഗ്പൂര്‍, ബാന്ദ്ര, ഗോണ്ടിയ, ചന്ദ്രപൂര്‍, ഗഡ്ചിറോളി, വാര്‍ധ തുടങ്ങിയ ജില്ലകളിലാണ് ഡീസല്‍ വിമുക്ത നഗരമാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരു തുള്ളി ഡീസല്‍ പോലും കിട്ടാത്ത വിധത്തിലാക്കുമെന്നാണ് ഗഡ്ഗരി പറഞ്ഞത്....

കാറുകള്‍ വന്‍ വിലക്കുറവില്‍; രണ്ടുലക്ഷം രൂപവരെ കുറവ്

രാജ്യത്ത് വാഹനവിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കമ്പനികള്‍ കാറുകളുടെ വിലകുറയ്ക്കുന്നു. കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹന വിപണി. കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഗുണം ഇപ്പോള്‍ ഉപഭോക്താക്കളെ തേടിയെത്തുകയാണെന്നു വേണം കരുതാന്‍. കാരണം ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി...

ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യ യാത്ര

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും യാത്ര സൗജന്യമാക്കി എ.എ.പി. സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളാണ് പ്രഖ്യാപനം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡി.ടി.സി. ബസുകള്‍, ഡല്‍ഹി ഇന്റഗ്രേറ്റഡ്...

ഓഹരി വിപണികളില്‍ മുന്നേറ്റം

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 500 പോയിന്റുകളോളം ഉയര്‍ന്നു. ഒരു ഘട്ടത്തില്‍ 40,000 വരെ എത്തിയിരുന്നെങ്കിലും പിന്നീട് അല്‍പം താഴേക്ക് പോയി. നിഫ്റ്റി 12,000ലാണ് വ്യാപാരം. കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വരുന്നുവെന്ന സന്ദേശമാണ് നേട്ടത്തിന് കാരണമെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7