Tag: acid attack
ഉത്തര്‍ പ്രദേശി വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം; ഇരയായത് ഉറങ്ങിക്കിടന്ന മൂന്ന് സഹോദരിമാര്‍
ഉത്തർപ്രദേശിൽ മൂന്ന് ദളിത് സഹോദരിമാർക്ക് നേരേ ആസിഡ് ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി ഉറങ്ങികിടക്കുകയായിരുന്ന പെൺകുട്ടികൾക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 17,12, എട്ട് വയസ്സുള്ള പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോണ്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു...
വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു
ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു. ഡല്‍ഹി വികാസ്പുരി മേഖലയിലാണു സംഭവം. കാമുകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സൗകര്യപൂര്‍വം തൊടാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ്് ഹെല്‍മറ്റ് ഊരി മാറ്റിയ ശേഷം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവാവിനും...
ആസിഡ് ആക്രമണം നടത്തിയ കേസില്‍ വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍
കൊച്ചി: പിറവം രാമമംഗലത്ത് വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതി പിടിയില്‍. ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയെയാണ് രാമമംഗലം പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്മിതയ്ക്കും നാല് പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. 14...
വീടിന് തീയിട്ടു; പിന്നാലെ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണവും; ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു; ആസിഡ് ഒഴിച്ചത് ഉറങ്ങിക്കിടക്കുന്നതിനിടെ ജനലിലൂടെ
കൊച്ചി: കൊച്ചിയില്‍ വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. നെയ്ത്തുശാലപ്പടിയില്‍ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും നാല് മക്കള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. കുട്ടികളില്‍ ഒരാളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. യുവതിയും മക്കളും കോട്ടയം ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്മിതയ്ക്കുനേരെ ബുധനാഴ്ച്ച ഉച്ചയോടെയാണ് ആദ്യം...
ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ അജ്ഞാത യുവാവിന്റെ ആസിഡ് ആക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 20കാരിക്ക് നേരെ അജ്ഞാതന്റെ ആസിഡ് ആക്രമണം. ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതായി അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയെ പ്രണയിച്ചിരുന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍...