Tag: aadhar

ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല; ആധാര്‍ നിര്‍ബന്ധമല്ലാത്തവയും അല്ലാത്തവയും ഇവയൊക്കെയാണ്

ന്യൂഡല്‍ഹി: ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീംകോടതി ഭരണഘടനാ സാധുത നല്‍കി. ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നതടക്കം നിയന്ത്രണങ്ങള്‍ വെച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ എ.കെ.സിക്രി, എ.എം.ഖന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. ജസ്റ്റിസ് സിക്രിയാണ്...

മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധമില്ല; നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ല. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയത്. വിഷയത്തില്‍ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ആധാര്‍...

രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു!!! വിവര ചോര്‍ച്ച സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന്

ഹൈദരാബാദ്: രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ചോര്‍ന്നു. ആന്ധ്രപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതി വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ആധാറിന്റെ സുരക്ഷിതത്വവും സാധുതയും സംബന്ധിച്ച് ചൂടേറിയ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് വിരവങ്ങള്‍ ചോര്‍ന്നത്. ഗുണഭോക്താക്കളുടെ...

രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ആധാറിനെ ചിത്രീകരിക്കരുത്!!! കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ആധാറിനെ ചിത്രീകരിക്കരുതെന്നും ബാങ്ക് തട്ടിപ്പുകളെ തടയും എന്നും മറ്റുമുള്ള വാദം തെറ്റാണെന്നും കേന്ദ്ര സര്‍ക്കാരിനോട്് സുപ്രീം കോടതി. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക് കൃത്യമായി സാമ്പത്തിക സഹായമെത്തിക്കാനും നികുതി വെട്ടിപ്പ് തടയാനും ബാങ്ക് കൊള്ളകളും തട്ടിപ്പുകളും തടയാനും ആധാര്‍...

ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടും; തീയതി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്നും നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാര്‍ കേസില്‍ വിധി വരാന്‍ വൈകിയ സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ...

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ജി.എസ്.ടി!!! അഞ്ചുരൂപ അധികം നല്‍കേണ്ടി വരും, അപ്‌ഡേഷന് അടുത്തയാഴ്ചമുതല്‍ 30 രൂപ

ബംഗളുരു: ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനിമുതല്‍ ജി.എസ്.ടി നല്‍കേണ്ടി വരും. ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനമായി. അപ്‌ഡേഷന് ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും. നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന്...

ആധാര്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ച ഗര്‍ഭിണിയായ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു!!! ഡോക്ടറും നഴ്‌സും സസ്‌പെന്‍ഷനില്‍

ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡിലേക്കുള്ള പ്രവേശനം നിഷേധിച്ചു. യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് ഗുരുതരമായ സംഭവം. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. മുന്നി(25) എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്...

‘മിത്രോം’, ‘ഗോരക്ഷക്’ എന്നിവയെ കടത്തിവെട്ടി… ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ 2017 മികച്ച ഹിന്ദി വാക്കായി ‘ആധാര്‍’

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ 2017ലെ ഹിന്ദി വാക്കായി 'ആധാര്‍' തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 'ആധാര്‍' എന്ന വാക്കിനെ തെരഞ്ഞെടുത്തത്. വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയിലാണ് ആധാറിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ എത്തിച്ചത്. ആധാറിനെ...
Advertismentspot_img

Most Popular