ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ജി.എസ്.ടി!!! അഞ്ചുരൂപ അധികം നല്‍കേണ്ടി വരും, അപ്‌ഡേഷന് അടുത്തയാഴ്ചമുതല്‍ 30 രൂപ

ബംഗളുരു: ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനിമുതല്‍ ജി.എസ്.ടി നല്‍കേണ്ടി വരും. ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനമായി. അപ്‌ഡേഷന് ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും.

നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് 25 രൂപയാണ് ഈടാക്കുന്നത്. അഞ്ചുരൂപകൂടി കൂടുമ്പോള്‍ അടുത്തയാഴ്ചമുതല്‍ 30 രൂപയാണ് നല്‍കേണ്ടിവരിക. അതേസമയം, ആധാര്‍ എന്റോള്‍മെന്റിന് ഈ തുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ജനനതിയതി, ലിംഗം, സെല്‍ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുക. 25 രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടികൂടി ചേരുമ്പോള്‍ 29.50 രൂപയാണ് വരിക. എന്നാല്‍ ഇത് 30 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular