Category: BREAKING NEWS

മദ്യം വില്‍ക്കലല്ല സര്‍ക്കാരിന്റെ പണി.. തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

മോദിയുടെ കൂടെ വിദേശപര്യടനത്തിന് പോകുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യവിവരാവകാശ കമ്മീഷ്ണറുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വിദേശപര്യടനങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം പോകുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറിന്റെ നിര്‍ദേശം. 'ദേശ സുരക്ഷ'യുടെ പേരില്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കമ്മീഷന്റെ നിര്‍ദ്ദേശം. അതേ സമയം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അതുമായി ബന്ധപ്പെട്ട്...

ജീവിച്ചിരിക്കുന്നവരുടെ അവയവദാനം ഇനിമുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍… തുടര്‍ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും!!

തിരുവനന്തപുരം: ഇനി മുതല്‍ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ജീവിച്ചിരിക്കുമ്പോള്‍ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ അവയവ ദാനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രി തയാറാക്കുന്നു. അവയവദാനത്തിന് തയാറാകുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുള്‍പ്പെടെയുള്ള മാര്‍ഗരേഖയ്ക്ക് അവയവദാന അഡൈ്വസറി...

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളി; നീക്കത്തിലൂടെ പുറത്ത് വരുന്നത് ഇടതുമുന്നണിയുടെ കപട മുഖമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ് ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ശശീന്ദ്രനെതിരെ തുറന്നടിച്ചത്. ധാര്‍മികതയേക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ...

മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആശാ ശരത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍!! നടി ആവശ്യപ്പെട്ടത് ദുബൈയില്‍ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ്!

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ മുഖ്യാതിഥിയായി സിനിമാ നടി ആശാ ശരത്തിനെ ദുബായിയില്‍ നിന്ന് കൊണ്ടുവരാന്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍. തിരുവല്ലത്തെ ചിത്രാഞ്ജലിയില്‍ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഓരോ...

ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി ‘വികലാംഗന്‍’ ഇല്ല… പകരം ‘ദിവ്യാംഗ്’ മാറ്റം ഫെബ്രുവരി ഒന്നുമുതല്‍

ന്യൂഡല്‍ഹി: കണ്‍സെഷന്‍ ഫോമിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന വാക്കുകള്‍ മാറ്റി പുതിയ പദങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. 'വികലാംഗന്‍' എന്ന വാക്കിന് പകരം 'ദിവ്യാംഗ്' എന്നാകും ഇനി റെയില്‍വേയില്‍ ഉപയോഗിക്കുക. 'ദൈവത്തിന്റെ ശരീരം' എന്നര്‍ത്ഥം വരുന്ന 'ദിവ്യാംഗ്' എന്ന പദമാണ് 'വികലാംഗര്‍ക്ക്' പകരം ഉപയോഗിക്കുക. രണ്ടു വര്‍ഷം...

ഒരു തുടക്കക്കാരനാണെന്ന് തോന്നിയതേ ഇല്ല… വളരെ മികച്ച അഭിനയം കാഴ്ചവെച്ചു; പ്രണവിനെ അഭിനന്ദിച്ച് വിശാല്‍

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ആദി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നുമെല്ലാം ഇതിനോടകം നിരവധി പേര്‍ പ്രണവിനെ അഭിനന്ദിച്ച് രംഗത്തു വന്നിരിന്നു. ഇപ്പോഴിതാ തമിഴ് സിനിമാതാരവും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലും ആദിയിലെ പ്രണവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ...

വീപ്പക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേത്? പൊലീസ് ബന്ധുക്കളുടെ ഡി.എന്‍.എ ശേഖരിച്ചു

കൊച്ചി: വീപ്പക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്. ഒന്നര വര്‍ഷം മുന്‍പ് എറണാകുളം പുത്തന്‍ വേലിക്കരയില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് പ്രാഥമിക നിഗമനം. എന്നാല്‍ അസ്ഥികൂടത്തിന്റെ ശാസ്ത്രീയ പരിശോധനയില്‍ 30 നടുത്ത് പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന കണ്ടെത്തലാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം...

Most Popular

G-8R01BE49R7