Category: BREAKING NEWS
ബിനീഷ് കോടിയേരി ദുബൈ പൊലീസിന്റെ പിടികിട്ടാപുള്ളി!!! യു.എ.ഇയില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും
ദുബൈ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന് ബിനീഷ് കോടിയേരി പിടികിട്ടാപുള്ളിയെന്ന് ദുബൈ പൊലീസ്. യുഎഇയില്‍ എത്തിയാല്‍ ഉടന്‍ ബിനീഷിനെ അറസ്റ്റ് ചെയ്യും. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം വായ്പ തിരിച്ചടക്കാത്തതിന്റെ കേസിലാണ് നടപടി.
വായ്പ എടുത്തത് സൗദി കേന്ദ്രമായുള്ള സാംബ ഫിനാന്‍സില്‍ നിന്നാണ്....
കോടതിയുടെ പണി വേസ്റ്റ് പെറുക്കലല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: അപൂര്‍ണ്ണമായ രേഖകളുമായി സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തെ ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് കേന്ദ്രം സമര്‍പ്പിച്ച 845 പേജടങ്ങിയ സത്യവാങ്ങ്മൂലം അപൂര്‍ണ്ണമായതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. വേസ്റ്റ് പെറുക്കലല്ല കോടതിയുടെ ജോലിയെന്നായിരുന്നു സത്യവാങ്മൂലം നിരസിച്ചുകൊണ്ട് സുപ്രീം...
ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ കേസ്, മൂന്നു വര്‍ഷത്തിനിടെ ചെയ്തത് മൂന്നു കേസുകള്‍: ഒന്നിന് പുറകെ ഒന്നായി കുടുങ്ങി സിപിഎം നേതാക്കളുടെ മക്കള്‍
കൊച്ചി: ബിനോയിക്കു പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി കോടതി രേഖകള്‍. മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റര്‍ ചെയ്തു. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചു.ദുബായിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലാണു ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ റജിസ്റ്റര്‍...
നടന്നത് സംഘം ചേര്‍ന്നുള്ള ആസൂത്രിത ആക്രമണം,ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെയുള്ള ആക്രമണമെന്ന് കുരീപ്പുഴ ശ്രീകുമാര്‍.
കൊല്ലം: തനിക്ക് നേരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെ ആക്രമുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ഉണ്ടായതുകൊണ്ട് ശാരീരികമായി...
ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എ.കെ ബാലനെതിരെ സനല്‍ കുമാര്‍ ശശിധരന് രംഗത്ത്
കൊച്ചി: സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രം ഉന്മാദിയുടെ മരണവും എന്ന ചിത്രവുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഡിസിയുടെ നിലപാടിനെതിരെ സംവിധായകന് സനല്‍കുമാര്‍ ശശിധരന്. സാംസ്കാരിക മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതിയാണ് സനല്‍കുമാര്‍ ശശിധരന് തന്റെ നിലപാട് വ്യക്തമാക്കിയത്.
സനല്‍ കുമാര്‍ ശശിധരന്റെ കത്തിന്റെ...
ചവറ എംഎല്‍എ വിജയന് പിള്ളയുടെ മകന് ശ്രീജിത്തിന് എതിരായ വാര്‍ത്തകള്‍ വിലക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചവറ എം എല്‍ എ വിജയന് പിള്ളയുടെ മകന് ശ്രീജിത്ത് വിജയന് എതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി കോടതിയാണ് ശ്രീജിത്ത് വിജയന് എതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്....
തീരുമാനമെടുക്കാന്‍ അധികാരം സെന്‍സര്‍ ബോര്‍ഡിന്… ‘ആമി’യ്ക്ക് പ്രദര്‍ശനാനുമതി നല്കി ഹൈക്കോടതി
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി' യുടെ പ്രദര്‍ശനാനുമതി തടയണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും...
ഇനി കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ ഉടന്‍ വിറ്റുപോകും… ആര്.എസ്.എസ് ആക്രമണത്തിന് ഇരയായ കുരീപ്പുഴ ശ്രീകുമാറിനെ പരിഹസിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: ആര്‍എസ്എസിന്റെ ആക്രമണത്തിനിരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് രംഗത്ത്. മോദിയുടെ വിമര്‍ശകനാണെന്നും ആര്.എസ്.എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ത്തതോടെ കൂരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തനായെന്ന് സുരേന്ദ്രന് പറയുന്നു. ഇനി കെട്ടിക്കിടക്കുന്ന പുസ്തകങ്ങളെല്ലാം ഉടന്‍ വിറ്റ് പോവും. മിനിമം ആറുമാസത്തേക്ക്...