കോടതിയുടെ പണി വേസ്റ്റ് പെറുക്കലല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അപൂര്‍ണ്ണമായ രേഖകളുമായി സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രാജ്യത്തെ ഖര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് കേന്ദ്രം സമര്‍പ്പിച്ച 845 പേജടങ്ങിയ സത്യവാങ്ങ്മൂലം അപൂര്‍ണ്ണമായതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. വേസ്റ്റ് പെറുക്കലല്ല കോടതിയുടെ ജോലിയെന്നായിരുന്നു സത്യവാങ്മൂലം നിരസിച്ചുകൊണ്ട് സുപ്രീം കോടതിയുടെ പരാമര്‍ശം.

‘നിങ്ങള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, കോടതിയെ ഇംപ്രസ് ചെയ്യിക്കാനാണോ ശ്രമം? എന്നാല്‍ കോടതി ഇംപ്രസ്ഡ് അല്ല. എല്ലാം കോടതിയുടെ മേല്‍ നിക്ഷേപിക്കാനാണ് നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കോടതിക്ക് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഇങ്ങനെയല്ല ചെയ്യേണ്ടത്. നിങ്ങളുടെ അടുത്ത് എന്തൊക്കെ വേസ്റ്റ് ഉണ്ടോ അതൊക്കെയും നിര്‍മ്മാര്‍ജ്ജനം ചെയ്തതിനു ശേഷമാണ് കോടതിയെ സമീപിക്കേണ്ടത്. ഞങ്ങള്‍ വേസ്റ്റ് പെറുക്കുന്നവരല്ല. ചെയ്യുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണ വേണമെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular