Category: BREAKING NEWS

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തിയുടെ നിറവില്‍ അനന്തപുരി

തിരുവനന്തപുരം: ഭക്തിയുടെ പാരമ്യതയില്‍ ഇന്ന് ആറ്റുകാല്‍ പൊങ്കാല. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ഇന്ന് ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കും. ക്ഷേത്രപരിസരം കടന്ന് അനന്തപുരിയുടെ നഗരവീഥികളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിരന്നു. രാവിലെ 9.45ന് പുണ്യാഹച്ചടങ്ങുകളോടെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന...

പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി,കെ.ഇ.ഇസ്മയിലിനെതിരായ സിപിഐ കുറ്റപത്രം പുറത്ത്

മലപ്പുറം: കെ.ഇ.ഇസ്മയിലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലാണ് ഇസ്മയിലിനെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. മുതിര്‍ന്ന പാര്‍ട്ടി നേതാവായ കെ.ഇ.ഇസ്മയില്‍ പാര്‍ട്ടി അറിയാതെ വിദേശത്ത് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്കു നിരക്കാത്ത...

മധുവിന്റെ കൊലപാതകം, വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: മധുവിന്റെ മരണത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരായ ആരോപണം തള്ളി വനം വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട്. വനംവകുപ്പ് ജീവനക്കാരാണ് മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് മരയ്ക്കാര്‍ എന്നയാളാണെന്ന്...

കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്‍ഗ്രസ്, തെളിയിക്കാന്‍ കാനത്തിന്റെ വെല്ലുവിളി

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ്-എം രംഗത്ത്. പൊന്തന്‍പുഴ വനം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാന്‍ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി...

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം, നാലു കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ചെറുപുഴയില്‍ സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ്വാന്‍ ഇടിച്ചുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവാനന്ദ രതീഷ് (13) ആണ് മരിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ...

മലയാറ്റൂരില്‍ വൈദീകനെ കപ്യാര്‍ കുത്തികൊല്ലാനുള്ള കാരണം ഇതാണ്

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കപ്യാരായ ജോണി വട്ടേക്കാടന്‍ കുത്തി കൊലപ്പെടുത്തിയത് നാളുകളായുള്ള വൈരാഗ്യം മൂലം. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമുടിയിലെ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി ഫാ. തേലക്കാട്ടിനെ തടഞ്ഞുനിര്‍ത്തി കത്തിയുപയോഗിച്ചു കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജോണിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഏതാനും...

പോണ്ടിച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ വണ്ടികള്‍ക്കിട്ട് ഗതാഗതവകുപ്പിന്റെ വക പണി തുടങ്ങി

തിരുവനന്തപുരം: പുതുച്ചേരി വ്യാജ രജിസ്ട്രേഷന്‍ തട്ടിപ്പില്‍ വാഹന ഉടമകള്‍ക്ക് ഗതാഗത കമ്മിഷണര്‍ നോട്ടിസ് നല്‍കി. നികുതിവെട്ടിച്ച 2,200 പേര്‍ക്കാണ് നോട്ടിസ് നല്‍കുന്നത്.നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു. നികുതി വെട്ടിക്കുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയില്‍ വ്യാജ വിലാസം ഉണ്ടാക്കി വാഹനം...

മാണിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ,പ്രവര്‍ത്തക റിപ്പോര്‍ട്ട് പുറത്ത്

മലപ്പുറം: കെ.എം മാണിക്കെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ പ്രവര്‍ത്തക റിപ്പോര്‍ട്ട്. അവസര വാദികളേയും അഴിമതിക്കാരെയും മുന്നണിയിലേടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും സി.പി.ഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ പ്രവര്‍ത്തന റിപ്പോര്‍ട്ട് വ്യക്തമാക്കി. പി.ജെ ജോസഫ് മുന്നണിയിലുണ്ടായിരുന്നപ്പോഴും ന്യൂനപക്ഷ വോട്ടില്‍ ഗുണമുണ്ടായിട്ടില്ലെന്ന് മുന്നണി...

Most Popular