പോണ്ടിച്ചേരി വ്യാജ വാഹന രജിസ്ട്രേഷന്‍ വണ്ടികള്‍ക്കിട്ട് ഗതാഗതവകുപ്പിന്റെ വക പണി തുടങ്ങി

തിരുവനന്തപുരം: പുതുച്ചേരി വ്യാജ രജിസ്ട്രേഷന്‍ തട്ടിപ്പില്‍ വാഹന ഉടമകള്‍ക്ക് ഗതാഗത കമ്മിഷണര്‍ നോട്ടിസ് നല്‍കി. നികുതിവെട്ടിച്ച 2,200 പേര്‍ക്കാണ് നോട്ടിസ് നല്‍കുന്നത്.നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു.

നികുതി വെട്ടിക്കുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയില്‍ വ്യാജ വിലാസം ഉണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്യുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാല്‍ ലക്ഷത്തിലേറെ കാറുകള്‍ ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ വ്യാജ വിലാസം ഉപയോഗിച്ച് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്

SHARE