Category: SPORTS

വീണ്ടും ഇന്ത്യന്‍ കോച്ച് ആവാന്‍ മുന്‍ ഇന്ത്യന്‍ താരം

മുംബൈ: മറ്റൊരു മുന്‍ ഇന്ത്യന്‍ താരം കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ലാല്‍ചന്ദ് രജ്പുതാണ് അപേക്ഷ നല്‍കിയത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടുമ്പോള്‍ ടീമിന്റെ പരിശീലകനായിരുന്നു രജ്പുത്. അപേക്ഷ നല്‍കേണ്ട അവസാന ദിവസമാണ്...

കോഹ്ലി ഇന്ത്യന്‍ ക്യാപ്റ്റനായി തുടരുന്നതിനെ ചോദ്യം ചെയ്ത് ഗവാസ്‌കര്‍

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് വിരാട് കോലി തുടരുന്നതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌ക്കര്‍. മിഡ് ഡെ ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഗവാസ്‌ക്കര്‍ കോലിക്കെതിരെയും അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കെതിരെയും കടുത്ത ഭാഷയില്‍...

ഇന്ത്യന്‍ ടീം ഇന്ന് യാത്ര തിരിക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് രാത്രി യാത്രതിരിക്കും. മുംബൈയില്‍ നിന്നാണ് ടീം ഫ്‌ലോറിഡയിലേക്ക് പോവുക. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആദ്യ ട്വന്റി 20. അതേസമയം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലിയുടെ വാര്‍ത്താസമ്മേളനം ബിസിസിഐ സ്ഥിരീകരിച്ചു. രോഹിത് ശര്‍മ്മയുമായി ഭിന്നതയിലെന്ന...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരത്തിന്റെ അപ്രതീക്ഷ അപേക്ഷയും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരത്തിന്റെ അപ്രതീക്ഷ അപേക്ഷയും.ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗിന്റെ അപേക്ഷ നല്‍കിയിരിക്കുന്നത്. പരിശീലനരംഗത്തുള്ള പരിചയസമ്പത്തും ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നതുമാണ് റോബിന്‍ സിംഗിന്റെ മുന്‍തൂക്കം. ഇന്ത്യന്‍ ടീമിനെ ലോകോത്തര...

ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടിയില്ല; കോലിയും രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തയിലും വിശദീകരണം

മുംബൈ: നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ ഭിന്നതയിലാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ വിനോദ് റായ്. ലോകകപ്പ് തോല്‍വിയെക്കുറിച്ച് ഇന്ത്യന്‍ ടീമിനോട് വിശദീകരണം തേടില്ലെന്നും വിനോദ് റായ് പറഞ്ഞു. കിരീടസാധ്യതയില്‍ ഏറെ മുന്നിലുണ്ടായിരുന്ന ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍...

27 പന്തില്‍ നിന്ന് വെറും 14 റണ്‍സ്; സ്റ്റംപ് ചെയ്‌തെങ്കിലും ഔട്ടായിരുന്നില്ല; യുവി ക്രീസ് വിട്ടു

കാനഡ ഗ്ലോബല്‍ ടി-20 ലീഗിലെ ആദ്യ മത്സരത്തില്‍ യുവരാജിനും സംഘത്തിനും തോല്‍വി. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ നയിച്ച വാന്‍കൂവര്‍ നൈറ്റ്‌സാണ് യുവിയുടെ ടൊറന്റോ നാഷണല്‍സിനെ തോല്പിച്ചത്. 8 വിക്കറ്റുകള്‍ക്കായിരുന്നു വാന്‍കൂവര്‍ നൈറ്റ്‌സിന്റെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നിശ്ചിത...

ധോണി കശ്മീർ യൂണിറ്റിലേക്ക് ; സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം

വിൻഡീസ് പര്യടനത്തിൽ നിന്നു പിന്മാറി സൈനിക സേവനത്തിനിറങ്ങിയ ധോണി കശ്മീർ യൂണിറ്റിലേക്ക്. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും ധോണിയുടെ താമസം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി നിലവില്‍ ബംഗളൂരു ബറ്റാലിയന്‍ ആസ്ഥാനത്ത് പരിശീലനത്തിലാണ്. ജൂലൈ 31 മുതല്‍...

അടുത്ത ലോകകപ്പുവരെ ധോണി ടീമില്‍ തുടരും; പിന്തുണച്ച് കോഹ്ലി

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി ടീമില്‍ തുടരുമെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആവശ്യ പ്രകാരമാണ് ധോണി വിരമിക്കല്‍ തീരുമാനം നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന ലോകകപ്പ് കഴിഞ്ഞാലുടന്‍ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു....

Most Popular