Category: World
കപിൽ ദേവിന്റെ റെക്കോർഡ് ഇനി പഴങ്കഥ….!! ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ബുംറ…!!!
ബ്രിസ്‌ബെയ്ൻ: ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായ 52 വിക്കറ്റ് നേട്ടത്തിലെത്തി താരം. ഇതോടെ കപിൽ ദേവിന്റെ 51 വിക്കറ്റ് നേട്ടമാണ് പഴങ്കഥയായത്.
ആദ്യ ഇന്നിങ്‌സിൽ 6/76...
അടിച്ചാൽ തിരിച്ചടിക്കും, അമേരിക്കൻ ഉത്പന്നങ്ങൾങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കിയാൽ തിരിച്ച് അങ്ങോട്ടും അങ്ങനെതന്നെയായിരിക്കും, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇങ്ങോട്ട് ഉയർന്ന നികുതി ചുമത്തിയാൽ തിരിച്ചും നികുതി ചുമത്തുകയാണ് തന്റെ പദ്ധതിയെന്ന് വ്യക്തമാക്കി. മറ്റു രാജ്യങ്ങൾ യുഎസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയാൽ...
ഒരു വൃക്ക മകൾ അമ്മയ്ക്ക് ദാനം ചെയ്തു, രണ്ടാമത്തെ വൃക്ക തകരാറിൽ, ജനിതക മാറ്റം സംഭവിച്ച പന്നിയുടെ വൃക്ക സ്വീകരിച്ച് 53 കാരി, പരീക്ഷണം വിജയമെന്ന് ഡോക്ടർമാർ
വാഷിംഗ്ടൺ: ഒരു വൃക്ക അമ്മയ്ക്ക് ദാനം ചെയ്യുകയും രണ്ടാമത്തെ വൃക്കയ്ക്ക് തകരാറ് സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച് അലബാമ സ്വദേശിയായ 53 കാരി ടൊവാന ലൂൺലി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷവും വൃക്ക വിജയകരമായി പ്രവർത്തിക്കുന്നതായി ന്യൂയോർക്കിലെ...
റഷ്യൻ ആണവ സംരക്ഷണ സേന തലവൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു, അപകടം സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച്, മരണം നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി ശിക്ഷ വിധിച്ചതിനിടെ
മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനായ ഇഗോൾ കിറില്ലോവ് ക്രെംലിനിൽ നിന്ന് 7 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റിയാസൻസ്കി പ്രോസ്പെക്റ്റിലെ ഒരു...
ജഡേജ, ബുമ്ര, ആകാശ്ദീപ്…!!! ചെറുത്ത് നിന്ന് ഇന്ത്യയെ കരകയറ്റി… മുൻനിര ബാറ്റ്സ്മാൻമർ കണ്ട് പഠിക്കട്ടെ…!!!
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെയും അവസാന വിക്കറ്റിൽ ജസ്പ്രീത് ബുമ്ര-ആകാശ്ദീപ് കൂട്ടുകെട്ടിൻറെയും വീരോചിത ചെറുത്തുനിൽപ്പിൻറെ കരുത്തിൽ ഫോളോ ഓൺ ഭീഷണി മറികടന്ന് ഇന്ത്യ. പത്താം വിക്കറ്റിൽ ആകാശ്ദീപും ബുമ്രയും ചേർന്ന് നേടിയ 39 റൺസിൻറെ അപരാജിത ചെറുത്തുനിൽപ്പിലൂടെയാണ് ഇന്ത്യ ഫോളോ...
കാനഡ പ്രതിസന്ധി: കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്…!!! ട്രൂഡോയുടെ വിശ്വസ്തയായ മന്ത്രി രാജിവച്ചു..!!!
ഒട്ടാവ: കാനഡയിൽ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്ത മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് ആണ് മന്ത്രിസഭയിൽനിന്ന് രാജിവച്ചത്. സാമ്പത്തിക പ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. പാർട്ടി അതിന്റെ കഠിനമായ...
സ്കൂളിൽ തോക്കുമായി എത്തിയ വിദ്യാർത്ഥിനി അധ്യാപികയെയും വിദ്യാർത്ഥിയേയും വെടിവച്ചുകൊന്നു..!!! 6 പേർക്ക് പരുക്ക്..!! വെടിവച്ച വിദ്യാർത്ഥിനിയും മരിച്ച നിലയിൽ..!!! പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം…
വാഷിങ്ടൻ: വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അബൻഡന്റ് ലൈഫ്...
ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ, മരണ കാരണം അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന കാർബൺ മോണോക്സൈഡ്
ടിബിലിസി: ജോർജിയയിലെ റിസോർട്ടിലെ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന 12 ഇന്ത്യക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ മറ്റു...