Category: PRAVASI

അതിര്‍ത്തി: ജപ്പാനും അമേരിക്കയും ഒരു ഭാഗത്ത് ചൈനയെ നേരിടാന്‍ ഇന്ത്യയുടെ മുങ്ങിക്കപ്പലുകളും

ഡല്‍ഹി:അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയെ നേരിടാന്‍ ഇന്ത്യന്‍ നാവികസേനയും സജ്ജമായി കഴിഞ്ഞു. ജപ്പാനും അമേരിക്കയും ചൈനയ്‌ക്കെതിരെ ഒരു ഭാഗത്ത് നീങ്ങുമ്പോള്‍ തന്നെ രാജ്യത്തെ നാവികസേനയും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ മുങ്ങിക്കപ്പലുകളുടെ ശക്തി വര്‍ധിപ്പിക്കുകയാണ് ഇന്ത്യന്‍ നാവികസേന പ്രധാനമായും ചെയ്യുന്നത്....

ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണക്കടത്ത്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 2.21 കിലോഗ്രാം സ്വര്‍ണം

കരിപ്പൂര്‍ : വിദേശ നാടുകളില്‍നിന്നു പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒരുക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണക്കടത്തിനു ശ്രമം. കോഴിക്കോട് വിമാനത്താവളത്തില്‍ ഇന്നലെ പുലര്‍ച്ചെ 2 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിയ 4 യാത്രക്കാരില്‍നിന്നു 81 ലക്ഷം രൂപ വില കണക്കാക്കാവുന്ന മിശ്രിത രൂപത്തിലുള്ള 2.21 കിലോഗ്രാം സ്വര്‍ണം എയര്‍...

കോവിഡ് വന്നു പോകും, പേടിച്ച് ആരും മരണം ക്ഷണിച്ചുവരുത്തരുത്…കോവിഡ് കിടക്കയില്‍ നിന്നും രോഗിയുടെ കുറിപ്പ്

ഇതെഴുതുമ്പോള്‍ ഞാന്‍ കോവിഡ് രോഗിയാണ്. എന്റെ ദുബായ് ഓഫിസില്‍ ഏറെക്കുറെ എല്ലാവരും രോഗബാധിതരാണ്. അല്ലാത്തവര്‍ ഓരോരുത്തരായി രോഗബാധിതരായിക്കൊണ്ടിരിക്കുന്നു. രോഗബാധിതരുടെ എണ്ണം കൂടിയപ്പോള്‍, കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും ജൂണ്‍ 13ന് ഞാനും ഒന്നു പരിശോധിപ്പിച്ചു. ഫലം വന്നു കോവിഡ് പോസിറ്റീവ്. പിന്നെ 14 ദിവസം...

പ്രവാസികള്‍ക്ക് പരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി..

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി...

എച്ച് 1 ബി, എച്ച് 2 ബി വീസകള്‍ നിര്‍ത്തി അമേരിക്ക; തീരുമാനം ഇന്ത്യക്കാരെ ബാധിക്കും

വാഷിങ്ടന്‍ : മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരെ വിവിധ ഉദ്യോഗങ്ങളില്‍ നിയമിക്കുന്നതിന് കടുത്ത നിയന്ത്രണവുമായി അമേരിക്ക. എച്ച് 1 ബി, എച്ച് 2 ബി, എല്‍ വീസകള്‍ ഒരു വര്‍ഷത്തേക്കു നല്‍കില്ല. വിദഗ്ധ തൊഴിലാളികളുടെയും ലാന്‍ഡ്‌സ്‌കേപിങ് പോലെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിലേക്കുള്ള ഇടക്കാല തൊഴിലാളികളുടെയും നിയമനങ്ങളും...

ഹജ്ജ് കര്‍മം സൗദിയിലുള്ളവര്‍ക്ക് മാത്രം; തീര്‍ഥാടനം സാമൂഹിക അകലം പാലിച്ച് മാത്രം

ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാകില്ല. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഇവരെ ആഭ്യന്തര തീര്‍ഥാടകരായാണ് പരിഗണിക്കുക. എന്നാല്‍...

2000ത്തിലേറെ പേര്‍ ഇന്ന് കൊച്ചിയിലെത്തും

വിദേശ രാജ്യങ്ങളില്‍നിന്നും രണ്ടായിരത്തിലേറെപ്പേര്‍ 12 വിമാനങ്ങളിലായി ഇന്ന് കൊച്ചിയിലെത്തും. ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം മുംബൈ, ചെന്നൈ വഴി രാവിലെ 7ന് കൊച്ചിയിലെത്തും. ഇതിനു പുറമെ എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനങ്ങള്‍ പുലര്‍ച്ചെ 1നും 1.30നും ഉച്ചയ്ക്ക് 12.30നുമെത്തും. സലാം എയറിന്റെ...

ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ചു...

Most Popular