Category: PRAVASI

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും സ്വര്‍ണക്കടത്ത് സംഘത്തിന് പങ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷണത്തിനിടെ എന്‍.ഐ.എയും ഇന്റലിജന്‍സ് ഏജന്‍സികളും പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്ന സംഘം മനഃപൂര്‍വം സൃഷ്ടിച്ച അപകടമായിരുന്നോ ഇതെന്നാണു പരിശോധിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് വയനാട്ടില്‍ നടന്ന അപകടത്തെക്കുറിച്ചും മരണത്തെക്കുറിച്ചും...

ദുബായ് എയർപോർട്ടിലെത്തുന്നവർക്ക് കോവിഡ് കണ്ടെത്താൻ പുതിയ വഴി

കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ലോക്‌ഡൗണിനു ശേഷം നിയന്ത്രണങ്ങളും വിലക്കുകളും ഭാഗികമായി നീക്കി സഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് പല രാജ്യങ്ങളും. ദുബായ് നഗരവും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. വിമാനത്താവളങ്ങളും മറ്റും വഴി എത്തുന്ന യാത്രികരെ പരിശോധിക്കാനായി പല തരത്തിലുള്ള കോവിഡ് ടെസ്റ്റുകളും മറ്റും എല്ലാ രാജ്യങ്ങളും...

പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുന്നതിന് ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ…

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്. കോവിഡ്...

ജോഗിങ്ങിനിടെ ഇന്ത്യന്‍ വംശജയായ ഗവേഷക യുഎസില്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ഗവേഷക അമേരിക്കയിൽ കൊല്ലപ്പെട്ടു. ശർമ്മിഷ്ഠ സെന്നാ(43)ണ് ജോഗിങ്ങിനിടെ കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ടെക്സാസിലെ പ്ലാനോ നഗരത്തിൽ താമസിച്ചിരുന്ന ശർമ്മിഷ്ഠയ്ക്ക് നേരെ ചിഷോം ട്രെയ്ൽ പാർക്കിന് സമീപം ഓഗസ്റ്റ് ഒന്നിനാണ് ആക്രമണമുണ്ടായത്. ലെഗസി ഡ്രൈവിനും മാർച്ച്മാൻ വേയ്ക്കും...

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരുന്ന പ്രവാസി യാത്രക്കാർക്കുള്ള പുതിയ മാർഗ നിർദേശങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 8 മുതൽ ഇത് നടപ്പിൽ വരും . എല്ലാ യാത്രക്കാരും അവരുടെ മൊബൈൽ ഉപകരണങ്ങളിൽ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യണം. കോവിഡ് നെഗറ്റീവ്...

യുഎഇയിൽ കോവിഡ് ചട്ടം ലംഘിച്ചാൽ കനത്ത പിഴ

യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ദുരുപയോഗപ്പെടുത്തിയാൽ കർശന നടപടിയെന്ന് അധികൃതർ. വാഹനയാത്രകളിലെ ഇളവുകൾ ഉൾപ്പെടെയുള്ളവയിൽ വിട്ടുവീഴ്ച അനുവദിക്കില്ല. കാറുകളിൽ 3 പേരിൽ കൂടുതൽ യാത്ര ചെയ്താൽ 3,000 ദിർഹം പിഴ ചുമത്തും. ഒന്നിലേറെ പേരുണ്ടെങ്കിൽ മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ ആണെങ്കിൽ മൂന്നിലധികം ആൾക്കാർക്ക് യാത്ര ചെയ്യാം....

ഇതുവരെ കേരളത്തിലേക്ക് എത്തിയത് 7,03,977 പേര്‍

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഇതുവരെ കേരളത്തിലേക്ക് എത്തിയത് 7,03,977 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ ഒരു പ്രത്യേകത ലക്ഷകണക്കായ സഹോദരങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജീവിക്കുന്നു എന്നതാണ്. വളരെയധികം രോഗബാധയുള്ള സ്ഥലങ്ങളിലാണ് അവരുടെ ജീവിതം. അതില്‍ ലക്ഷകണക്കിനാളുകള്‍ ഇപ്പോള്‍ ഇങ്ങോട്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു; ചാടിയത് സംസാരിച്ചു കൊണ്ടിരുന്ന ഫോൺ എറിഞ്ഞ് തകർത്തശേഷം

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷി(24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്‍നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനുശേഷമാണ് താഴേക്ക് ചാടിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം....

Most Popular