വില്‍ക്കാനുണ്ട് വിമാനം: സെക്കന്റ് ഹാന്‍ഡ് ജെറ്റ് വാങ്ങുന്നോ?

യൂസഫലിയുടെ സ്‌പൈസ് ജെറ്റ് വില്‍പ്പനയ്‌ക്കെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയുടെ പ്രൈവറ്റ് ജെറ്റാണ് പുതുപുത്തന്‍ ജെറ്റ് എത്തിയതോടെ വില്‍പ്പനയ്ക്കുവച്ചത്. യൂസഫലിയൂടെ പഴയ സ്വകാര്യ വിമാനം ഇപ്പോള്‍ പ്രീ ഓണ്‍ഡ് മാര്‍ക്കറ്റിലാണുള്ളത്. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി അദ്ദേഹം ഉപയോഗിച്ചിരുന്ന അത്യാഡംബര പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ തിരഞ്ഞുകൊണ്ടിരിക്കുന്നതും.

സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ വില്‍ക്കാനും വാങ്ങാനും സഹായിക്കുന്ന, സ്റ്റാന്റണ്‍ ആന്‍ഡ് പാര്‍ട്ട്ണേഴ്സ് ഏവിയേഷന്‍ എന്ന കമ്പനിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ഈ പ്രൈവറ്റ് ജെറ്റ് വില്‍പനയ്ക്കായി പല സൈറ്റുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016 -ലാണ് യൂസഫലി ഗള്‍ഫ്‌സ്ട്രീം 550 എന്ന ഈ വിമാനം സ്വന്തമാക്കിയത്.

അക്കാലത്ത് ഏകദേശം 350 കോടി രൂപയില്‍ കൂടുതലായിരുന്നു വിമാനത്തിന്റെ വില. ഇതിനു മുമ്പ് ഉണ്ടായിരുന്ന ലെഗസി 650 എന്ന വിമാനം മാറ്റി സ്ഥാപിച്ചാണ് യൂസഫലി ഗള്‍ഫ്‌സ്ട്രീം 550 എന്ന് ഈ മോഡല്‍ വാങ്ങിയത്. അമേരിക്കയിലെ വെര്‍ജീനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്‌റോസ്‌പെയ്‌സാണ് ഈ വിമാനത്തിന്റെ നിര്‍മാതാക്കള്‍.

16 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കാനാകുന്ന വിമാനമാണ് ഇത്. എട്ട് വര്‍ഷത്തോളം പഴക്കമുള്ള പ്രൈവറ്റ് ജെറ്റ് ഇതുവരെ 3065.11 മണിക്കൂര്‍ മാത്രമാണ് ആകെ പറന്നിട്ടുള്ളത്. റോള്‍സ് റോയ്‌സിന്റെ BR 710 C411 എന്ന എന്‍ജിനാണ് ഇത് ഉപയോഗിക്കുന്നത്. ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകള്‍ക്ക് ഗള്‍ഫ്സ്ട്രീം G550 വളരെ മികച്ചതാണ്.

കാര്യമായ ഉയരത്തിലുള്ള വിമാനത്താവളങ്ങളില്‍ ചെറിയ റണ്‍വേകളില്‍ നിന്ന് ഇതിന് പറന്നുയരാനാകും. ഗള്‍ഫ്‌സ്ട്രീം G550 അതിന്റെ എക്‌സ്റ്റെന്‍ന്റഡ് ഫ്‌ലൈയിംഗ് റേഞ്ചില്‍, വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് ദുബായ്, ലണ്ടനില്‍ നിന്ന് സിംഗപ്പൂര്‍, ടോക്കിയോ മുതല്‍ പാരിസ് തുടങ്ങിയ നഗരങ്ങളെ ഫ്യുവല്‍ റീഫില്‍ ചെയ്യേണ്ട ആവശ്യമില്ലാതെ ബന്ധിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഗള്‍ഫ്‌സ്ട്രീം ഏ550 മിഷന്‍-ക്രിറ്റിക്കല്‍ യാത്രകള്‍ക്ക് വളരെ അനുയോജ്യമാണ്. പരമാവധി 6,200 പൗണ്ട് പേലോഡ് താങ്ങുന്ന 19 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന, ഫോര്‍ -സോണ്‍ ലിവിംഗ് ഏരിയകള്‍ ഉപയോഗിച്ച്, ഇത് കോണ്‍ഫിഗര്‍ ചെയ്യാവുന്നതാണ്. മുകളില്‍ സൂചിപ്പിച്ചതു പോലെ നൂതന റോള്‍സ് റോയ്സ് BR710 ടര്‍ബോഫാന്‍ എഞ്ചിനുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ഓരോന്നും 15,385 പൗണ്ട് വിതരണം ചെയ്യുന്നു. ഗള്‍ഫ്‌സ്ട്രീം G550 മോഡല്‍ 533 നോട്ടില്‍ 6,750 നോട്ടിക്കല്‍ മൈല്‍ പരിധിയും 580 നോട്ടുകളുടെ അതിവേഗ ക്രൂയിസ് കപ്പാസിറ്റിയും ഉള്ളതാണ്. ഡ്രാഗ്-റെഡൂസിംഗ് മോഡിഫിക്കേഷനുകളും അധിക ത്രസ്റ്റ് നല്‍കുന്ന ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ക്യാബിന്‍ പ്രഷറൈസേഷന്‍ ഔട്ട്ഫ്‌ലോ വാല്‍വും G550 -ന്റെ പെര്‍ഫോമെന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു.

ഏകദേശം 483 കോടിയോളം രൂപ വിലവരുന്ന G600 എന്ന വിമാനം കഴിഞ്ഞ ഏപ്രിലിലാണ് യൂസഫലി വാങ്ങിയത്. T7-YMA എന്ന റജിസ്‌ട്രേഷനിലുള്ള വിമാനം ഗള്‍ഫ്സ്ട്രീം കമ്പനി നിര്‍മിച്ച് പുറത്തിറക്കിയത് 2023 ഡിസംബറിലാണ്. 6600 നോട്ടിക്കല്‍ മൈല്‍ വരെ വിമാനത്തിന് അനായാസം പറക്കാനാവുമെന്നും സ്രോതസുകള്‍ വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51