Category: National

കാറില്‍ രക്തം പറ്റും… അപകടത്തില്‍പ്പെട്ട് നടുറോഡില്‍ കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ച് യു.പി പൊലീസ്, കൃത്യസമയത്ത് ചികിത്സ കിട്ടാതെ രണ്ട് കുട്ടികള്‍ മരിച്ചു

സഹാരണ്‍പൂര്‍: അപകടത്തില്‍പ്പെട്ട് പരുക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് കിടന്ന രണ്ട് കുട്ടികള്‍ക്ക് യു.പി പൊലീസിന്റെ അനാസ്ഥയെ തുടര്‍ന്ന് ദാരുണാന്ത്യം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണ് കുട്ടികള്‍ മരിച്ചത്. പൊലീസ് പട്രോള്‍ വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍...

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ രജനീകാന്തിന്റെ പാര്‍ട്ടിയ്ക്ക് 23 സീറ്റ് ലഭിക്കുമെന്ന് അഭിപ്രായ സര്‍വ്വേ

ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി തമിഴ്നാട്ടില്‍ 23 സീറ്റുകളില്‍ വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളില്‍ ഡി.എം.കെയ്ക്ക് 14 സീറ്റും എ.ഐ.എ.ഡി.എം.കെയ്ക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും റിപ്പബ്ലിക് ടി.വി നടത്തിയ സര്‍വേ പ്രവചിക്കുന്നു. രജനി കളത്തിലുണ്ടെങ്കില്‍ ബിജെപിയുടെ...

‘രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലായിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍’, മോദിയുടെ മന്‍ കി ബാത്തിലേക്ക് രാഹുല്‍ ഗാന്ധിയുടെ വക മൂന്ന് നിര്‍ദ്ദേശങ്ങള്‍

മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലായിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയെന്നാരോപിച്ച്...

ബി.ജെ.പി എം.പിയുടെ വീട്ടില്‍ വിരുന്നിന് എത്തിയ വെങ്കയ്യനായിഡുവിന്റെ ഷൂ ആരോ അടിച്ചുമാറ്റി, അരിച്ചു പെറുക്കി സുരക്ഷാഭടന്‍മാര്‍

ബംഗളുരു: ആരാധനാലയങ്ങള്‍ പോകുമ്പോള്‍ ഷൂ അടിച്ചുമാറ്റി പോകുന്ന സംഭവം പലര്‍ക്കും അനുഭവമുള്ളതായിരിക്കും. ഇന്ത്യയില്‍ ഇതൊരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ഇവിടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ ഷൂ ആരോ അടിച്ചുമാറ്റികൊണ്ടു പോയി. എന്നാല്‍ സംഭവം ഏതെങ്കിലും ആരാധനാലയത്തില്‍ നിന്നൊന്നുമല്ല. ബംഗളുരുവില്‍ ഒരു ബി.ജെ.പി എം.പിയുടെ വീട്ടില്‍ നിന്നാണ്. ബംഗളുരുവില്‍...

ഇരട്ടപദവി: 20 ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി, നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റേത്

ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. നടപടി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്...

പദ്മാവത് റിലീസ് ചെയ്താല്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും നായിക ദീപിക പദുക്കോണിനെയും ജീവനോടെ കുഴിച്ചുമൂടും.. ഭീഷണിയുമായി രജ്പുത് നേതാവ്

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ പദ്മാവതിന്റെ സംവിധായകനും നായികയ്ക്കുമെതിരെ കൊലവിളി നടത്തി രജ്പുത് നേതാവ്. 'പദ്മാവത്' സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയേയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്നാണ് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോം ഭീഷണി മുഴക്കിയത്. സി.എന്‍.എന്‍ ന്യൂസ്...

സ്‌കൂളില്‍ വൈകിയെത്തിയതിന് ശിക്ഷ ‘താറാവ് നടത്തം’, പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു; പ്രധാനാധ്യാപകനും കായികാധ്യാപകനും അറസ്റ്റില്‍

ചെന്നൈ: സ്‌കൂളില്‍ വൈകിയെത്തിയതിന് താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവികനഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ പൊലീസ് അറസ്്റ്റ് ചെയ്തു....

പദ്മാവത് പ്രദര്‍ശിപ്പിക്കാനിരുന്ന തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; പ്രകോപനം മുന്നറയിപ്പ് അവഗണിച്ചത്

പാട്ന: വിലക്ക് നീങ്ങിയതോടെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയ തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍...

Most Popular

G-8R01BE49R7