Category: National

ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരോടൊപ്പം പ്രവര്‍ത്തിക്കുന്നു, ആധാറിന് ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താന്‍ ആധാറിനാവില്ലെന്ന് സുപ്രിംകോടതി നിരീക്ഷണം. ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആധാറിന് ചെറിയ തോതില്‍ അഴിമതി ഇല്ലാതാക്കാനാവുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കും ആധാര്‍...

പെന്‍ഷന്‍ ലഭിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം മൂന്നു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു!!! വിരലടയാളം ഉപയോഗിച്ച് പെന്‍ഷന്‍ കൈപ്പറ്റി

പെന്‍ഷന്‍ ലഭിക്കാന്‍ അമ്മയുടെ മൃതദഹേം മകന്‍ ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷത്തോളം. കൊല്‍ക്കത്തയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. റിട്ട.എഫ്.സി.ഐ ഓഫീസറായിരുന്ന ബീന മസൂംദാറിന്റെ മൃതദേഹമാണ് ലെതര്‍ ടെക്നോളജിസ്റ്റായ മകന്‍ സുവബ്രത മസൂംദര്‍ ശീതീകരിച്ച് സൂക്ഷിച്ചത്. ബീന മസൂംദറിന് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു....

ഫേസ്ബുക്ക് ചോര്‍ത്തിയത് അഞ്ചര ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍!!! തുറന്ന് സമ്മതിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ന്യൂഡല്‍ഹി: വിവര ചോര്‍ച്ചയില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 5,62,455 ഇന്ത്യക്കാരുടെ വിവരം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി. ഇന്ത്യക്കാരായ 562,455 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് സമ്മതിച്ചത്. ഫെയ്സ്ബുക്കിനു 8.7 കോടി ഇന്ത്യക്കാരായ ഉപയോക്താക്കളുണ്ട്. ബ്ലോംഗിലൂടെയാണ്...

അരുണ്‍ ജയ്റ്റിലിയ്ക്ക് ഗുരുതര വൃക്കരോഗം!!! വൃക്ക മാറ്റിവെക്കാന്‍ വിദേശത്തേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചതായും വിവരം. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിയുടെ...

കാണാന്‍ ചെല്ലുമ്പോള്‍ യോഗി ആദിത്യനാഥ് ആട്ടിയോടിക്കുന്നു!!! പരാതിയുമായി ബി.ജെ.പി ദളിത് എം.പി പ്രധാനമന്ത്രിയുടെ ഓഫീസില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി ബി.ജെ.പി ദളിത് എം.പി ഛോട്ടേ ലാല്‍ ഖാര്‍വാര്‍. രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോഴും യോഗി ആദിത്യനാഥ് തന്നെ ചീത്ത പറയുകയും പുറത്താക്കുകയും ചെയ്തുവെന്ന് ഖാര്‍വാര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന്...

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍; മറ്റു പ്രതികളെ കോടതി വെറുതേ വിട്ടു

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. കേസില്‍ മറ്റ് പ്രതികളായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോനാലി, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖാത്രിയാണ് വിധി പ്രഖ്യാപിച്ചത്....

അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്ത; പോസ്റ്റ് കാര്‍ഡ് ന്യൂസിനെതിരെ പരാതിയുമായി പ്രകാശ് രാജ്

തന്നെ ആപമാനിക്കുന്ന തരത്തില്‍ വാര്‍ത്തയെഴുതി എന്നാരോപിച്ച് വാര്‍ത്താ പോര്‍ട്ടലായ പോസ്റ്റ്കാര്‍ഡ് ന്യൂസിനെതിരെ പരാതിയുമായി നടന്‍ പ്രകാശ് രാജ്. പരാതിയെ തുടര്‍ന്ന് പോസ്റ്റ്കാര്‍ഡിന്റെ എഡിറ്റര്‍, ഉടമ, ലേഖകന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കബോണ്‍ പാര്‍ക്ക് പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 29ന്...

കാവേരി പ്രശ്‌നം: തമിഴ്‌നാട്ടില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ്; സുരക്ഷ ശക്തമാക്കി

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും ഉടന്‍ രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും നിരവധി കര്‍ഷക സംഘടനകളുമാണ് ബന്ദിന്...

Most Popular