Category: National

പാര്‍ട്ടിക്കുള്ളിലെ ഭിന്നത പ്രവര്‍ത്തനത്തെ ബാധിച്ചു, സിപിഎമ്മിന്റെ സംഘടന റിപ്പോര്‍ട്ട് പുറത്ത്

ഹൈദരാബാദ്: പാര്‍ട്ടിക്കുള്ളിലെ ഭിന്നത പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് സിപിഎമ്മില്‍ വിമര്‍ശനം. പാര്‍ട്ടി തലപ്പത്ത് യോജിപ്പില്ലാത്തതിനാല്‍ ബഹുജന സമരങ്ങള്‍ നടക്കുന്നില്ല. പ്രതിപക്ഷ ഐക്യനീക്കങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനാകാത്തത് ഈ ഭിന്നതകൊണ്ടാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ സംഘടന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി മറ്റന്നാള്‍ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. കഴിഞ്ഞ...

മക്കാ മസ്ജിജ് കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു

ന്യൂഡല്‍ഹി: മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവെച്ചു. രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്.10 ദിവസത്തെ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും റെഡ്ഡി പറഞ്ഞു.ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുന്‍ ആര്‍എസ്എസ്...

മക്കാ മസ്ജിദ് സ്ഫോടനക്കേസ്: ആര്‍എസ്എസ് നേതാവുള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു

ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്. 2007 മെയ് 18 നാണ്...

മെട്രോ തുരങ്കത്തില്‍ കുടുങ്ങി; പരിഭ്രാന്തരായ യാത്രക്കാര്‍ ചില്ലുകള്‍ തകര്‍ത്തു

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. വൈദ്യുത തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ വെച്ച് നിന്നുപോയത്. ദം ദമ്മില്‍ നിന്ന് കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ മെട്രോ നേതാജി ഭവന്‍ സ്റ്റേഷന്...

പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന്…

ന്യൂഡല്‍ഹി: സ്വീഡനിലേക്കും യുകെയിലേക്കുമുള്ള അഞ്ച് ദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങിലും മോദി പങ്കെടുക്കും....

തന്നെ പീഡിപ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്‌തേക്കാം; കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു. ഹിന്ദു...

അംബേദ്കറെക്കുറിച്ച് സംസാരിക്കാന്‍ പോയ ജിഗ്‌നേഷ് മേവാനിയെ വിമാനത്താവളത്തില്‍ തടഞ്ഞു

ജയ്പൂര്‍: ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാന്‍ എത്തിയപ്പോഴാണു സംഭവം. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു...

അവസാന പന്തില്‍ സിക്‌സറടിച്ച് വീണ്ടും ധോണി; എന്നിട്ടും ചെന്നൈയ്ക്ക് തോല്‍വി

ചണ്ഡിഗഡ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാലു റണ്‍സ് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍...

Most Popular