Category: National

ഡല്‍ഹി കലാപത്തില്‍ മരണം 20 ആയി

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പരുക്കേറ്റ് ഗുരു തേജ് ബഹദൂര്‍ (ജിടിബി) ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരിച്ചത്. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ കുമാര്‍ ഗൗതം മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയിലെത്തിച്ച 189 പേരില്‍ 20 പേര്‍ മരിച്ചു...

ഡല്‍ഹി കലാപം; മരണം 17 ആയി; അജിത് ഡോവല്‍ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് വരെ 13 പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. 50 പോലീസുകാര്‍ ഉള്‍പ്പടെ 180 ഓളം...

‘പറഞ്ഞതിൽ ഖേദമില്ല’; വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് കപിൽ മിശ്ര

വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് കപിൽ മിശ്ര. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമില്ലെന്നും ജാഫറാബാദ് ഒഴിപ്പിച്ചത് ശരിയായ നടപടിയാണെന്നും കപിൽ മിശ്ര പറഞ്ഞു. ഡൽഹിയിലെ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പരാമർശങ്ങളായിരുന്നു. പരാമർശത്തിനെതിരെ ഗൗതം ഗംഭീർ അടക്കമുള്ളവർ നിലപാട് എടുത്തിരുന്നു....

ആംആദ്മി നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉത്തർപ്രദേശിൽ ആംആദ്മി പാർട്ടി നേതാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുരാരി ലാൽ ജെയിനെയാണ് ലളിത്പൂരിന് സമീപം ഒരു പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബാഗും കണ്ടെത്തി. അപകടത്തെ തുടർന്നാണ് മുരാരി ലാൽ മരിച്ചതെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. എന്നാൽ എങ്ങനെയാണ്...

കലാപത്തിന് ആഹ്വാനം; ബിജെപി നേതാവിനെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീർ

ഡൽഹിയിലെ പൗരത്വ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങാൻ സംഘ്പരിവാർ പ്രവർത്തകരോട് ആവശ്യപ്പെടുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ ഗൗതം ഗംഭീർ എംപി. കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്ന് ഗൗതം ഗംഭീർ കുറ്റപ്പെടുത്തി. കപിൽ മിശ്രക്കെതിരെ നടപടി വേണമെന്നും ഗൗതം ഗംഭീർ ആവശ്യപ്പെട്ടു....

ടീം സെലക്ഷന്‍ എനിക്ക് മനസ്സിലാകുന്നില്ല; കപില്‍ ദേവ്

വെല്ലിങ്ടൺ ടെസ്റ്റില്‍ ന്യൂസിലാൻഡിനെതിരായ പരാജയത്തിന് പിന്നാലെ ടീം മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ഓരോ കളിയിലും ഓരോ ഇലവനെ ഇറക്കുന്നതിനെതിരെയാണ് കപിൽ ദേവിന്റെ പ്രതികരണം. ''എന്തിനാണ് ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നതെന്ന് മനസ്സിലായിട്ടില്ല. ടീമില്‍ ആരും സ്ഥിരമല്ല. സ്വന്തം സ്ഥാനത്ത് സുരക്ഷിതത്വം തോന്നിയില്ലെങ്കില്‍...

ഡൽഹിയിൽ വീണ്ടും സംഘർഷം; അതിർത്തികൾ അടയ്ക്കുമെന് കെജ്‌രിവാൾ; നിരോധനാജ്ഞ ഒരു മാസത്തേക്ക് നീട്ടി

ഡൽഹിയിൽ വീണ്ടും സംഘർഷം. ഗോകുൽപുരിയിലെ മുസ്തഫാബാദിലാണ് സംഘർഷമുണ്ടായത്. നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടി. സംഘർഷം കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനിച്ചു. 35 കമ്പനി അർധസൈനിക വിഭാഗത്തെയാണ് വിന്യസിക്കുക. അതേസമയം, സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. 150ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ ഡൽഹിയിൽ സംഘർഷം നിയന്ത്രിക്കാൻ...

പൗരത്വ നിയമത്തെ ചൊല്ലി സംഘര്‍ഷം; അക്രമത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അതിനിടെ 12 മണിക്കൂറിനുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാം അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്. ഗവര്‍ണറും യോഗത്തില്‍...

Most Popular