Category: Kerala

അച്ഛന്റെയും മകന്റെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ‘വടു’

കൊച്ചി: ടി ജി രവി,മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വടു ". വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ...

“ഒരു കട്ടിൽ ഒരു മുറി” ജൂൺ 14ന് തീയേറ്ററുകളിൽ

കൊച്ചി:ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ''ഒരു കട്ടിൽ ഒരു മുറി'' ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി,...

മുഖ്യമന്ത്രി പറഞ്ഞാലേ പോലീസ് കേസെടുക്കൂ..? ഇതെന്ത് ന്യായം..? നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി: പന്തീരങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി. പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ചാണ് പരാതി. എറണാകുളം പറവൂർ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം എറണാകുളം റൂറൽ എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. പന്തീരങ്കാവിലെ ഭർതൃവീട്ടിൽ വെച്ച് പെൺകുട്ടി ക്രൂരപീഡനത്തിനിരയായി എന്നാണ്...

മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി,​ മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി,​ മൂക്കില്‍നിന്നും ചോര വന്നു; മർദ്ദനമേറ്റ നവവധുവിൻ്റെ വെളിപ്പെടുത്തൽ

കൊച്ചി: വിവാഹം കഴിഞ്ഞയുടനെ നവവധുവിനെ ക്രൂരമായ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതിവെളുപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി...

തീപ്പൊരി ഐറ്റവുമായ് മമ്മൂട്ടിയുടെ ‘ടർബോ’ ട്രെയിലർ എത്തി; ചിത്രം മേയ് 23 ന് റീലീസ്

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന...

ട്രെയിനിൽ വീണ്ടും ടി.ടി.ഇ ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

തിരൂർ: ട്രെയിനിൽ വീണ്ടും ടി.ടി.ഇക്ക് നേരെ ആക്രമണം. സ്ലീപ്പർ ക്ലാസ് ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ ആണ് ടി.ടി.ഇയെ ക്രൂരമായി മർദ്ദിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച...

വിവാഹം കഴിഞ്ഞ് ഒരാഴ്ച; നവദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് വേർപിരിഞ്ഞു

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദന...

വിമാനത്തില്‍ നിന്നും കടലിലേക്ക് ചാടുമെന്ന് ഭീഷണി; മലയാളി അറസ്റ്റിൽ

ബംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദാണ് അറസ്റ്റിലായത്. ഈ മാസം 9നായിരുന്നു സംഭവം. എട്ടാം തിയതി രാത്രി ദുബായില്‍നിന്നും...

Most Popular

G-8R01BE49R7