Category: Kerala

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കിൻഫ്രയിൽ 88 പേർക്ക് കൊവിഡ്

തിരുവനന്തപുരം മേനംകുളത്തെ കിൻഫ്രയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂവാർ ഫയർ സ്റ്റേഷനിലെ 9 ജീവനക്കർക്കും സെക്രട്ടേറിയറ്റ് ഗാർഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ പൊലീസുകാരൻ ഇന്നലെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും...

എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കൊവിഡ്

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചെമ്പരത്തുകുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഇന്നലെയാണ് ലോറി അപകടത്തില്‍ മരിച്ചത്. ഇന്നലെ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. ഇന്നലെ...

നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷം; ചടങ്ങ് നടത്തി ഒരാഴ്ചക്ക് ശേഷം കോവിഡ് , പൊലീസ് കേസെടുത്തു

കണ്ണൂര്‍: ഇരിട്ടിയില്‍ നിരീക്ഷണത്തിലിരിക്കെ ജന്മദിനം ആഘോഷിച്ച കോവിഡ് രോഗിക്കെതിരെ പൊലീസ് കേസെടുത്തു. കീഴൂര്‍ സ്വദേശിയായ യുവാവിന്റെ ആറ് സുഹൃത്തുക്കള്‍ക്കെതിരെയും കേസുണ്ട്. നിരീക്ഷണത്തിലിരിക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചാണ് ജന്മദിനം ആഘോഷിച്ചത്. ചടങ്ങ് നടത്തി ഒരാഴ്ചക്ക് ശേഷം, കഴിഞ്ഞ ഞായറാഴ്ച യുവാവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ...

സര്‍ക്കാര്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്ക്കായി പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചു, എന്നിട്ടും മരണം

കൊച്ചി : സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്‌ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി. രോഗി മരിച്ചതോടെ, വലിയ വില കൊടുത്തു വാങ്ങിയ ഉപകരണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ മെഡിക്കല്‍ സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഈ...

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം

കൊറോണ വൈറസ് ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം. ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വൃക്കകള്‍, മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജര്‍മന്‍...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; 50-ഓളം ഡോക്ടര്‍മാര്‍ നിരീക്ഷണത്തിൽ

ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 130 ആരോഗ്യപ്രവര്‍ത്തകരും നിലവിൽ ഇവിടെ നിരീക്ഷണത്തിലാണ്. ഇതിൽ 50 ഡോക്ടര്‍മാരും ഉൾപ്പെടുന്നു.. കൂടുതൽ...

കോവിഡിനെ മണത്തറിയും പുതിയ പഠനം; എട്ടു നായ്ക്കള്‍ക്ക് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി

സ്രവപരിശോധനയും ആന്റിബോഡി പരിശോധനയും മാത്രമല്ല കൊറോണ തിരിച്ചറിയാന്‍ സഹായിക്കുക. നായ്ക്കള്‍ക്കും പരിശീലനം നല്‍കി പരിശോധകരാക്കാമെന്ന് ജര്‍മന്‍ പഠന റിപ്പോര്‍ട്ട്. ജര്‍മന്‍ സൈന്യത്തിന്റെ എട്ടു നായ്ക്കളെയാണ് കൊറോണ തിരിച്ചറിയാനുള്ള പരിശീലനം നല്‍കി കളത്തിലിറക്കിയത്. തുടര്‍ന്ന് നായ്ക്കള്‍ക്കു മുന്നില്‍ ആയിരം പേരുടെ സ്രവസാംപിളുകള്‍ എത്തിച്ചു. ഇതില്‍നിന്ന് 94...

റമീസ് എന്‍ഐഎ കസ്റ്റഡിയില്‍ …ശിവശങ്കറുമായി ബന്ധമുണ്ടോ?

കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടി റിമാന്‍ഡിലായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്, റമീസിനെ കഴിഞ്ഞ ദിവസം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന്...

Most Popular