Category: LATEST UPDATES
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല; അന്വേഷണ ഉദ്യോഗസ്ഥന് താക്കീത് മാത്രം, തുടര്‍നടപടികള്‍ കോടതി അവസാനിപ്പിച്ചു
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താക്കീത് നല്‍കി. കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനാണ്. കുറ്റപത്രം ചോര്‍ന്നത് ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികള്‍ കോടതി...
പദ്മാവത് റിലീസ് ചെയ്താല്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും നായിക ദീപിക പദുക്കോണിനെയും ജീവനോടെ കുഴിച്ചുമൂടും.. ഭീഷണിയുമായി രജ്പുത് നേതാവ്
ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ പദ്മാവതിന്റെ സംവിധായകനും നായികയ്ക്കുമെതിരെ കൊലവിളി നടത്തി രജ്പുത് നേതാവ്. 'പദ്മാവത്' സിനിമ റിലീസ് ചെയ്യുകയാണെങ്കില്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയേയും നായിക ദീപിക പദുക്കോണിനേയും ജീവനോടെ കുഴിച്ചുമൂടുമെന്നാണ് രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോം ഭീഷണി മുഴക്കിയത്. സി.എന്‍.എന്‍ ന്യൂസ്...
സ്‌കൂളില്‍ വൈകിയെത്തിയതിന് ശിക്ഷ ‘താറാവ് നടത്തം’, പത്താം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു; പ്രധാനാധ്യാപകനും കായികാധ്യാപകനും അറസ്റ്റില്‍
ചെന്നൈ: സ്‌കൂളില്‍ വൈകിയെത്തിയതിന് താറാവ് നടക്കുന്നതുപോലെ നടക്കാന്‍ ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. തിരുവികനഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്.
സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ പൊലീസ് അറസ്്റ്റ് ചെയ്തു....
പദ്മാവത് പ്രദര്‍ശിപ്പിക്കാനിരുന്ന തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു; പ്രകോപനം മുന്നറയിപ്പ് അവഗണിച്ചത്
പാട്ന: വിലക്ക് നീങ്ങിയതോടെ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയ തീയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കിയതിനു പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന തിയേറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ബീഹാറിലെ മുസഫര്‍പൂരിലെ തിയേറ്ററാണ് കര്‍ണിസേന പ്രവര്‍ത്തകര്‍...
പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി… എ.ഡി.ജി.പി ബി. സന്ധ്യയെ തെറിപ്പിച്ചു, പകരക്കാരനായി എസ് അനില്‍കാന്ത്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായി കെ പത്മകുമാര്‍
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി നടത്തി പിണറായി സര്‍ക്കാര്‍. ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ ചുമതലയില്‍നിന്ന് മാറ്റി. സന്ധ്യയ്ക്ക് പകരക്കാരനായി വരുന്നത് നിലവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ എസ്. അനില്‍കാന്തനാണ്. അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളെജ് മേധാവിയായാണ് സന്ധ്യയെ ചവിട്ടി താഴ്ത്തിയിരിക്കുന്നത്.
കൊച്ചി...
ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍, വിഷബാധയ്ക്ക് കാരണം സ്‌കൂളില്‍ നല്‍കിയ മുട്ട…?
തിരുവനന്തപുരം: തിരുവനന്തപുരത്ത് 57 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോന്നയ്ക്കല്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളെജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് കഴിക്കാന്‍നല്‍കിയ മുട്ടയില്‍ നിന്നോ കറിയില്‍ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമിക നിഗമനം. ആ...
‘ഞാന്‍ ഹിന്ദു വിരുദ്ധനല്ല… മോദി, അമിത് ഷാ ഹെഗ്‌ഡെ വിരുദ്ധന്‍’ കൊലപാതകങ്ങളെ പിന്തുക്കുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ്
ഹൈദരാബാദ്: കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും നടന്‍ പ്രകാശ് രാജ്. 'അവര്‍ പറയുന്നത് ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാല്‍ ഞാന്‍ മോദി, അമിത് ഷാ, ഹെഗ്‌ഡെ വിരുദ്ധനാണ്', അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രകാശ്...
മാര്‍ച്ച് 12ലെ ഇംഗ്ലീഷ് എസ്.എസ്.എല്‍.സി പരീക്ഷ മാറ്റി
തിരുവനന്തപുരം: മാര്‍ച്ച് 12ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28 ലേക്ക് മാറ്റി. വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് നിയന്ത്രിത അവധി പ്രഖ്യാപിച്ചതിനാലാണ് 12ലെ പരീക്ഷ മാറ്റിവച്ചത്.
ഇന്നു ഡി.പി.ഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മീറ്റിങിലാണ് ഈ തീരുമാനം ഉണ്ടായത്.