‘ഞാന്‍ ഹിന്ദു വിരുദ്ധനല്ല… മോദി, അമിത് ഷാ ഹെഗ്‌ഡെ വിരുദ്ധന്‍’ കൊലപാതകങ്ങളെ പിന്തുക്കുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ്

ഹൈദരാബാദ്: കൊലപാതകികളെ പിന്തുണയ്ക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാന്‍ സാധിക്കില്ലെന്നും താന്‍ ഹിന്ദു വിരുദ്ധനല്ലെന്നും നടന്‍ പ്രകാശ് രാജ്. ‘അവര്‍ പറയുന്നത് ഞാന്‍ ഹിന്ദു വിരുദ്ധനാണെന്നാണ്. എന്നാല്‍ ഞാന്‍ മോദി, അമിത് ഷാ, ഹെഗ്‌ഡെ വിരുദ്ധനാണ്’, അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയുടെ ദക്ഷിണ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം മോദിയെ പിന്തുണയ്ക്കുന്നവര്‍ ആഘോഷമാക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് തയ്യാറായില്ല. യഥാര്‍ഥ ഹിന്ദുവിന് അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനാകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പലപ്പോഴും രംഗത്തെത്തുന്ന നടനാണ് പ്രകാശ് രാജ്. കഴിഞ്ഞ ദിവസം പ്രകാശ് രാജ് സംസാരിച്ച വേദി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹം പോയതിനു പിന്നാലെ ഗോമൂത്രമൊഴിച്ചു കഴുകിയത് വിവാദമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular