Category: LATEST NEWS

കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ് : ചികിത്സയിലായിരുന്ന മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി. സി. സനീഷ് (37) ആണു മരിച്ചത്. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷുമൈസി ജനറല്‍ ആശുപത്രിയിലായിരുന്നു....

ലോക്ക്ഡൗണ്‍ നാലാ ഘട്ടം മെയ് 31ന് പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്ര തീരുമാനം ഇങ്ങനെ!!

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ നാലാ ഘട്ടം മെയ് 31ന് പൂര്‍ത്തിയാകാനിരിക്കെ പുതിയ നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗണും ഇളവുകളും സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സ്വയം തീരുമാനമെടുക്കാമെന്നാണ് കേന്ദ്ര നിലപാടെന്ന് കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതു വരെ എല്ലാ...

രണ്ട് മിനിറ്റില്‍ ബെവ് ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 കുടിയന്മാര്‍

തിരുവനന്തപുരം : കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ബെവ് ക്യൂ ആപ്പ് തയ്യാര്‍. ഇന്ന് രാവിലെ നടത്തിയ ട്രയല്‍ റണ്ണില്‍ അത്ഭുതകരമായ പ്രതികരണമാണ് ബെവ്ക്യൂ ആപ്പിന് ലഭിച്ചത്. ഏതാനും നിമിഷങ്ങള്‍ മാത്രം പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയ ബെവ്ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തത് ആയിരങ്ങളാണ്...

നാട്ടിലേക്കു മടങ്ങാന്‍ പേരു റജിസ്റ്റര്‍ ചെയ്തു കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു

മലപ്പുറം : നാട്ടിലേക്കു മടങ്ങാന്‍ എംബസിയില്‍ പേരു റജിസ്റ്റര്‍ ചെയ്തു കാത്തിരുന്ന ഗര്‍ഭിണി ജിദ്ദയില്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി നനമ്പ്ര ഒള്ളക്കന്‍ തയ്യില്‍ അനസിന്റെ ഭാര്യ ജാഷിറ (27) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 4...

ഓണ്‍ലൈന്‍ വഴി വീടുകളില്‍ മദ്യം എത്തില്ല; മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യം വീടുകളില്‍ വിതരണം ചെയ്യില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ബവ്‌റിജസ് ഔട്‌ലറ്റിലൂടെയായിരിക്കും മദ്യ വിതരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മഹാമാരിയെ ലോകമാകെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വിവിധ നടപടികള്‍ ലോകത്താകെ സ്വീകരിച്ചു. ഇന്ത്യയിലും...

മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കണം

തിരുവനന്തപുരം: മദ്യവിതരണത്തിന് ബവ്‌റിജസ് കോര്‍പ്പറേഷന്റെ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ബവ്‌കോ ഷോപ്പുകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കണം. ബവ്‌കോ ജീവനക്കാരെ ദിവസം രണ്ടു തവണ തെര്‍മല്‍ സ്‌കാനിങ് നടത്തും. വെര്‍ച്വല്‍ ക്യൂ ആപ്പില്‍ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ ക്യൂആര്‍ കോഡ് ഔട്ട്‌ലറ്റിലെ റജിസ്‌ട്രേഡ് മൊബൈലിലെ...

ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഉന്നത ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറിയായിരുന്ന വിശ്വാസ്‌മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയോഗിച്ചു. സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന വി.വേണുവിനെ റവന്യു സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പഌനിംഗ് ബോര്‍ഡിന്റെ ചുമതല നല്‍കി. ജയതിലകനെ പുതിയ റവന്യൂ സെക്രട്ടറിയായി നിയോഗിച്ചത്. അഡീഷണല്‍...

പൊട്ടിക്കരഞ്ഞ് സൂരജ്; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍

അടൂര്‍: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിനെ അടൂര്‍ പറക്കോട്ടെ വസതിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നു രാവിലെ പതിനൊന്നോടെയാണ് സൂരജുമായി പൊലീസ് അടൂര്‍ പാറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിയത്. വീട്ടിലെത്തിയ സൂരജ് ബന്ധുക്കളുടെ മുന്നില്‍ പൊട്ടിക്കരയുകയും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു...

Most Popular