Category: LATEST NEWS

തിരുവനന്തപുരത്ത് വീണ്ടും കൊറോണ നിരീക്ഷണത്തിലിരുന്ന ആള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യ ചെയ്തു. ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ് (33) തീകൊളുത്തി ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സുനില്‍ കുമാര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന സുനില്‍...

‘ഒരേയൊരു മകനെ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, മാതൃരാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെന്നോര്‍ക്കുമ്പോള്‍ അഭിമാനവും, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട കേണല്‍ ബി.സന്തോഷ് ബാബുവിന്റെ അമ്മ

ഹൈദരാബാദ്: മാതൃരാജ്യത്തിന് ജീവന്‍ വെടിഞ്ഞ മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികന്‍ കേണല്‍ ബി.സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുള. 'ഒരേയൊരു മകനെ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, അതേസമയം, അവന്‍ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ വെടിഞ്ഞത് എന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് മഞ്ജുള വാര്‍ത്താ...

ഇന്ത്യ- ചൈന സംഘര്‍ഷം; 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു..

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ കൂടുതല്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി റിപ്പോര്‍ട്ട്. 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന് ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.പരുക്കേറ്റവരുടെ എണ്ണം ഇനിയും...

ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ലംഘിച്ചു, നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്ന് വിദേശ കാര്യ മന്ത്രാലയം. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് കാരണം ചൈന നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിച്ചതിനാലെന്ന് ഇന്ത്യ. നിയന്ത്രണ രേഖ മറികടക്കാന്‍ ചൈന ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിന്...

കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത വ്യവസായി

ന്യൂഡല്‍ഹി: കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത വ്യവസായി. ഇതിനു വേണ്ടി ഇയാള്‍ വാടകയ്‌ക്കെടുത്തതു പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 4 കൊലയാളികളെ. ഡല്‍ഹി ഐപി എക്‌സ്റ്റന്‍ഷന്‍ സ്വദേശി ഗൗരവ് ബന്‍സാലിന്റെ (40) മരണത്തിനു പിന്നിലെ നാടകീയ സംഭവങ്ങള്‍ ഡല്‍ഹി പൊലീസാണു...

കൊറോണയ്ക്ക് മരുന്ന് കണ്ടെണ്ടെത്തി;അത്ഭുത മരുന്ന് മരണനിരക്ക് കുറയ്ക്കും, വിലയും കുറവ്

ലണ്ടന്‍: കോവിഡ് മഹാമാരി പ്രതിരോധത്തില്‍ വഴിത്തിരിവാകുന്ന അത്ഭുതമരുന്നുമായി ഗവേഷകര്‍. കോവിഡ് മാറാന്‍ ഡെക്ക്സാമെത്താസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും മരുന്നിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ജീവന്‍രക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്‌സാമെതാസോണ്‍. താരതമ്യേന വില കുറഞ്ഞതും...

വളര്‍ന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാന്‍ ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ്

വളര്‍ന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാന്‍ കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡ് സിനിമയിലെ ചില 'പിന്നാമ്പുറക്കഥകള്‍' ചര്‍ച്ചയായതോടെയാണ് അവിടെ മാത്രമല്ല ഇവിടെയും അത്തരത്തില്‍ സംഭവങ്ങളുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് നീരജ് രംഗത്തെത്തിയത്. തനിക്കുണ്ടായ...

ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടി, കണ്ണുകള്‍ മൂടി.. തട്ടികൊണ്ടുപോകല്‍, മര്‍ദനം; 12 മണിക്കൂര്‍ പാക് ക്രൂരത

ഇസ്‌ലാമാബാദ് : ഹൈക്കമ്മിഷന്‍ ഓഫിസിന് അടുത്തുള്ള പെട്രോള്‍ പമ്പില്‍നിന്നാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളെന്ന് അവകാശപ്പെടുന്നവരെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന്‍ സമയം തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ഒരു കൂട്ടമാളുകള്‍ ഇവരെ പിടിച്ചുകൊണ്ടുപോയത്. ആറു വാഹനങ്ങളിലായി 15–-16...

Most Popular

G-8R01BE49R7