Category: LATEST NEWS

‘ഇവിടം കൊണ്ട് നിര്‍ത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..’താരങ്ങളും മനുഷ്യരാണ്…മനസിലാക്കണം.. പൊട്ടിത്തെറിച്ച് ബാല

'ഇവിടം കൊണ്ട് നിര്‍ത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..' പൊട്ടിത്തെറിച്ച് ബാല പറഞ്ഞു. തനിക്കെതിരെ വന്ന വ്യാജ വിവാഹവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം. ചെന്നൈയില്‍ അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും അവിടെ പോകാന്‍ കഴിയാതെ വിഷമിച്ചിരിക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പ്രയാസങ്ങളിലേയ്ക്കു തള്ളിവിടുമെന്നും താരം പറഞ്ഞു. ബാല...

ഷംന കാസിം ഇന്ന് കൊച്ചിയിലെത്തി മൊഴി നല്‍കും; തട്ടിപ്പ കൂടുതലും വാട്‌സാപ് ഗ്രൂപ്പുകള്‍ വഴി

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്നു കൊച്ചിയിലെത്തും. ക്വാറന്റീനില്‍ ആയിരിക്കും എന്നതിനാല്‍ ഓണ്‍ലൈന്‍ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണു തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി ചുമത്തി. പെണ്‍കുട്ടികളെ...

വെള്ളം പോലും നല്‍കിയില്ല; വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. എടപ്പാള്‍ സ്വദേശിയായ യുവാവാണ് പുലര്‍ച്ചെ 4ന് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ വീട്ടില്‍...

ഇന്ത്യയില്‍ ഇത് ആദ്യ സംഭവം; കോവിഡ് ബാധിതരായ കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളും

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടി. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും. യുഎസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും...

ചൈനീസ് ഉപകരണങ്ങള്‍ക്ക് ‘വൈറസ്’ പരിശോധന

ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊര്‍ജ ഉപകരണങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആര്‍.കെ. സിങ്. സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി സോളര്‍ മൊഡ്യൂളുകള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 25 ശതമാനവും സോളര്‍ സെല്ലുകള്‍ക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തും. ഊര്‍ജ...

അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് ആയോധനകലയില്‍ ചൈനയുടെ പരിശീലനം

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുള്ള സൈനികര്‍ക്ക് ആയോധനകലയില്‍ ചൈനയുടെ പരിശീലനം. തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്‌പ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ള ഘാതക് കമാന്‍ഡോകളെ സംഘര്‍ഷബാധിത മേഖലകളില്‍ നിയോഗിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലുടനീളം മിസൈല്‍, യുദ്ധവിമാന സന്നാഹങ്ങള്‍ അണിനിരത്തിയതിനു പുറമേയാണ്, പതിവുവിട്ട യുദ്ധമുറകള്‍ക്കും ഇരു സേനകളും തയാറെടുക്കുന്നത്....

എസി കോച്ചുകള്‍ ഓപ്പറേഷന്‍ തീയേറ്ററിന് സമാനമാക്കുന്നു; വൈറസ് വ്യാപനം തടയല്‍ ലക്ഷ്യം

കൊറോണ വ്യാപനം തടയാന്‍ രാജ്യമെങ്ങും കര്‍ശന നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ എസി ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി മുതല്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കാനാകുമെന്ന് റെയില്‍വേ അധികൃതര്‍. എസി കോച്ചുകളിലെ റൂഫ് മൗണ്ട്...

കോവിഡിനിടെ ആര്‍ഭാട വിവാഹം; വരനടക്കം 15 പേര്‍ക്ക് രോഗം; സംഭവത്തില്‍ 6.26 ലക്ഷം രൂപ പിഴ

ജയ്പുര്‍: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘച്ച് ആര്‍ഭാട വിവാഹം നടത്തുകയും വരനടക്കമുള്ളവര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്ത സംഭവത്തില്‍ 6.26 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് 250ല്‍ അധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ജൂണ്‍...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51