Category: HEALTH

105 കിടക്കകളും നിറഞ്ഞു പാലാ ജനറൽ ആശുപത്രി; ഓക്സിജനില്ല, പ്രതിസന്ധിയേറെ…

കോട്ടയം: പോസിറ്റീവായവരെ കൂടുതൽ പേരെ പ്രവേശിപ്പിച്ചതോടെ പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളിൽനിന്നു കൂടുതൽ സിലിണ്ടറുകൾ എത്തിച്ചാണു പ്രശ്നം പരിഹരിച്ചത്. കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിൽ നിന്നു 4 സിലിണ്ടറും പാലാ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ നിന്നു 2...

24 മണിക്കൂറിനിടെ രാജ്യത്ത് 3.23 ലക്ഷം കോവിഡ് രോഗികള്‍; 2771 മരണം, ആകെ കോവിഡ് മരണം 1,97,894 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2771 പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,97,894 ആയി വര്‍ധിച്ചതായും...

അതിതീവ്ര വ്യാപനശേഷിയുള്ള വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി ,ഇന്ത്യന്‍ വകഭേദം ഏറ്റവുമധികം കോട്ടയം ജില്ലയില്‍

തിരുവനന്തപുരം: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വൈറസ് വകഭേദം ഏറ്റവുമധികം ഉള്ളത് കോട്ടയം ജില്ലയിലാണ് – 19.05%. ബ്രിട്ടിഷ് വകഭേദം കൂടുതലും കണ്ണൂര്‍...

ഇന്ന് 21,890 പേര്‍ക്ക് കോവിഡ്: 7943 പേര്‍ രോഗമുക്തി നേടി;

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട്...

ഓക്‌സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള 85 ലക്ഷം വേണ്ട; റംസാനിലെ സക്കാത്തെന്ന് പ്യാരേ ഖാന്‍

നാഗ്പുര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള ലക്ഷങ്ങള്‍ വേണ്ടെന്ന് വെച്ച് പ്രമുഖ വ്യവസായി പ്യാരേ ഖാന്‍. ഇത് തന്റെ റംസാന്‍ മാസത്തിലെ സക്കാത്താണെന്നും സര്‍ക്കാരില്‍നിന്ന് പണം സ്വീകരിക്കില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍...

ഓക്‌സിജന്‍ വിതരണം;പരാതിപ്പെടുന്നത് ഡല്‍ഹിയിലെ ആശുപത്രികള്‍ മാത്രമാണ്

ന്യൂഡല്‍ഹി: രാജ്യത്താകമാനം 800 ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ മാത്രമാണ് പരാതിപ്പെടുന്നതെന്നും ഓക്‌സിജന്‍ വിതരണക്കാരായ ഇനോക്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍. ഡല്‍ഹിയിലേക്കുള്ള വിതരണം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും യുപിക്കും രാജസ്ഥാനും അനുവദിക്കുകയും ചെയ്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഇനോക്‌സ് പറഞ്ഞു. 105 മെട്രിക് ടണ്‍...

കോവിഡ്: കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ

ബെംഗളൂരു: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങള്‍ രാവിലെ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും; പൊട്ടിത്തെറിച്ച് ഹൈക്കോടതി

ചെന്നൈ: കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിയെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കോടതി...

Most Popular