Category: HEALTH

ആറ്റിങ്ങലിലെ ആദ്യ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ

ആറ്റിങ്ങൽ: നഗരത്തിൽ ആദ്യത്തെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂളിൽ ഉടൻ പ്രവത്തനം ആരംഭിക്കും. ഏകദേശം 125 രോഗികളെ ഇവിടെ ശിശ്രൂഷിക്കാൻ സാധിക്കും. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ തുടർന്ന് ജില്ല ഭരണകൂടം പട്ടണത്തിൽ ചികിൽസ കേന്ദ്രങ്ങൾ തുറക്കാൻ നഗരസഭയോടും റവന്യൂ...

പൊലീസ് സ്റ്റേഷനുകളിലും ക്യാംപുകളിലും കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: ഊണും ഉറക്കവും മറന്ന് രാവും പകലും ഇവർ നമ്മളെ കാക്കുകയാണ്. ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാതെ തെരുവിലും ക‍ണ്ടെയ്ൻമെന്റ് സോണുകളിലും രാപകൽ കാവൽ നിൽക്കുകയാണ് ഈ നിയമപാലകർ. കോവിഡ് ഡ്യൂട്ടിയിൽ നടുവൊടിഞ്ഞ് നിൽക്കുകയാണ് കേരള പൊലീസ് സേനാംഗങ്ങൾ. പൊലീസ് സ്റ്റേഷനുകളിലും ക്യാംപുകളിലും കോവിഡ് പോസിറ്റീവാകുന്നവരുടെ...

പ്രാണവായു കിട്ടാതെ മരണങ്ങൾ! ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യ

കോവിഡ്–19 നെതിരായ പോരാട്ടത്തില്‍ നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഓക്‌സിജന്‍ ക്ഷാമം. കോവിഡ്–19 ന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രതിരോധം തീർത്ത ഇന്ത്യ മഹാമാരിയുടെ രണ്ടാം വരവിൽ ലോകത്തിനു മുന്നിൽ നാണംകെട്ടു. പ്രാണവായു കിട്ടാതെ നിരവധി പേരാണ് മരിച്ചത്. ഇതോടെ വിവിധ...

ആർടിപിസിആർ പരിശോധന: കേരളത്തിൽ 1700 രൂപ; രാജ്യത്തെ ഉയർന്ന നിരക്ക്

ന്യൂഡൽഹി : ആർടിപിസിആർ പരിശോധനയ്ക്കു രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ– 1700 രൂപ. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡീഷയിലാണ് – 400 രൂപ. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടിയ നിരക്ക് തമിഴ്നാട്ടിൽ– 1200 രൂപ; വീട്ടിലെത്തി സാംപിൾ ശേഖരിക്കുമ്പോൾ 1500–1750 രൂപയും. ഡൽഹിയിലും...

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്ക്ക്കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതോടെ ആകെ കോവിഡ് മരണം...

കേരളത്തില് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. ഗുരുതരമായ സാഹചര്യം സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്‌തെങ്കിലും ലോക്ഡൗണിലേക്കു പോകേണ്ടെന്ന തീരുമാനമാണ് എടുത്തത്. ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇടതു മുന്നണിയും സര്‍ക്കാരും. പ്രതിപക്ഷവും...

അടുത്തയാഴ്ച രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിലെത്തും, ഇനിയുള്ള ഏതാനും ദിവസങ്ങൾ അതിനിർണായകം; വരും ദിവസങ്ങളിൽ 50000 കേസുകൾ വരെ ഉണ്ടാവാം

കോവിഡ് രണ്ടാം തരംഗത്തിൽ ഡൽഹിയുൾപ്പെടെ രാജ്യത്തു പലയിടത്തും മനുഷ്യർ മരിച്ചുവീഴുകയാണ്. രോഗികളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുന്നു. ചികിത്സാസംവിധാനങ്ങൾ മതിയാകാതെ വരുന്നു. ഓക്സിജൻ ലഭിക്കാതെ പിടഞ്ഞുവീഴുന്ന അതീവഗുരുതര സ്ഥിതി. കേരളത്തിലും വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. നാമോരോരുത്തരും അതീവ ജാഗ്രതയോടെയും കരുതലോടെയും പ്രവർത്തിക്കേണ്ട സമയം. കേരളത്തിൽ 2020 മാർച്ചിൽ തുടങ്ങിയ...

ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്; അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് കൈമാറി

വാഷിങ്ടൻ: കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയര്‍ ഇന്ത്യ വിമാനം ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെട്ടു. ആദ്യതരംഗത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം മറക്കില്ലെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. അതിഭീകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന...

Most Popular