Category: Main slider

പകരത്തിന് പകരം… ‘ലീല കി ലീല’ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കാന്‍ ഒരുങ്ങി കര്‍ണിസേന!!

ജയ്പൂര്‍: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കുമെന്ന് പറഞ്ഞ് കര്‍ണിസേന രംഗത്ത് വന്നതാണ് പുതിയ വിവാദം. കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് സിനിമയെടുക്കുന്ന കാര്യം...

പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്!! മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണിസേന

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണിസേനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട്...

‘എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം’ തന്നെ വിഷമിപ്പിക്കാറില്ല; ആറാം നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് പിന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആറാമത്തെ നിരയിലായിരുന്നു ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി രാഹുലിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. ഇതേച്ചൊല്ലി വിവാദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ 'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ലെന്ന് രാഹുല്‍...

മൂന്നാമതും ജനിച്ചത് പെണ്‍കുട്ടി… നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു!!

ന്യൂഡല്‍ഹി: മൂന്നാമതും പെണ്‍കുട്ടി ജനിച്ച ദുഃഖത്തില്‍ നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ചാന്തു ഗ്രാമത്തിലാണ് സംഭവം. രണ്ട് പെണ്‍മക്കളാണ് യുവതിക്ക്. മൂന്നാമത് ഒരു ആണ്‍കുട്ടിയെ യുവതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീണ്ടും പെണ്‍കുട്ടി പിറന്നതോടെ യുവതി ഡിപ്രഷനിലായിരുന്നു എന്ന് ഭര്‍ത്താവ് പൊലീസിന്...

മഹാരാഷ്ട്രയില്‍ മിനി ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. മുംബൈയ്ക്കു 300 കിലോമീറ്റര്‍ അകലെ കോലാപൂരിലെ പഞ്ചഗംഗ നദിയിലേക്കാണ് ബസ് മറിഞ്ഞത്. രത്‌നഗിരിയില്‍ നിന്ന് കോലാപൂരിലേക്കു വരികയായിരുന്നു ബസ് നിയന്ത്രണം വിട്ട് നദിയിലേക്കു...

ആ റെക്കോഡും ഇനി കോഹ്ലിയുടെ പേരില്‍; ഇത്തവണ പിന്നിലാക്കിയത് ധോണിയെ

ന്യൂഡല്‍ഹി: മുന്‍പത്തെ മഹാന്‍മാരുടെ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഇപ്പോഴിതാ കോഹ്ലിയുടെ പേരില്‍ മറ്റൊരു റിക്കാര്‍ഡ് കൂടി പിറന്നിരിക്കുന്നു. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം...

ഇന്ത്യ- ദക്ഷിണാഫ്രക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്…

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്... ഇനി രണ്ടുദിവസം ബാക്കിനില്‍ക്കേ ദക്ഷിണാഫ്രിക്കയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. 49/1 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 247 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്‌സിലെ ഏഴു റണ്‍സിന്റെ കടം ഒഴിവാക്കിയാല്‍...

പ്രണവിന് ആശംസകളുമായി മഞ്ജു വാര്യര്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ആദ്യ ചിത്രം ആദി തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം ആരംഭിച്ചു. ഈ സൗഹചര്യത്തില്‍ നിരവധി പേര്‍ പ്രണവ് മോഹന്‍ലാലിന് അഭിനന്ദനവും ആശംസകളും നേരാനെത്തുന്നുണ്ട്. നടി മഞ്ജു വാര്യരും പ്രണവിന് ആശംസകള്‍ നേര്‍ന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ആശംസകള്‍...

Most Popular

G-8R01BE49R7