ആ റെക്കോഡും ഇനി കോഹ്ലിയുടെ പേരില്‍; ഇത്തവണ പിന്നിലാക്കിയത് ധോണിയെ

ന്യൂഡല്‍ഹി: മുന്‍പത്തെ മഹാന്‍മാരുടെ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഇപ്പോഴിതാ കോഹ്ലിയുടെ പേരില്‍ മറ്റൊരു റിക്കാര്‍ഡ് കൂടി പിറന്നിരിക്കുന്നു. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കിയത്.
ധോണിയുടെ 3,454 റണ്‍സ് എന്ന നേട്ടം മൂന്നാം ടെസ്റ്റില്‍ 39 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി പിന്നിട്ടു. ധോണിയുടെ നേട്ടം 60 ടെസ്റ്റില്‍നിന്നായിരുന്നെങ്കില്‍ വെറും 35 ടെസ്റ്റില്‍നിന്നാണ് കോഹ്‌ലിയുടെ നേട്ടം. ധോണിക്കു മുമ്പ് 47 ടെസ്റ്റുകളില്‍നിന്ന് 3,449 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറുടെ പേരിലായിരുന്നു റിക്കാര്‍ഡ്.
മുഹമ്മദ് അസറുദീന്‍(47 ടെസ്റ്റുകളില്‍നിന്ന് 2,856 റണ്‍സ്), സൗരവ് ഗാംഗുലി(49 ടെസ്റ്റുകളില്‍നിന്ന് 2561 റണ്‍സ്) എന്നിവരാണ് കോഹ്‌ലിക്കും ധോണിക്കും ഗവാസ്‌കറിനും പിന്നില്‍. ഇതിനകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ ചുരങ്ങിയ മത്സരങ്ങള്‍കൊണ്ട് സ്വന്തമാക്കിയാണ് കോഹ്ലി കുതിക്കുന്നത്…

Similar Articles

Comments

Advertismentspot_img

Most Popular