Category: BUSINESS

പെട്രോള്‍ വില 90 കടന്നു; രാജ്യത്ത് ഏറ്റവും വിലക്കൂടുതല്‍ ഇവിടെ…

കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇന്നും കുതിച്ചുയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തില്‍ ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05...

ഇന്നും വില കുത്തനെ കൂടി; സംസ്ഥാനത്ത് പെട്രോള്‍ വില 84 രൂപ, ഡീസലിന് 78; വില കുറയ്ക്കില്ലെന്ന നിലപാടില്‍തന്നെ മോദിസര്‍ക്കാര്‍; പ്രതിഷേധം ശക്തം

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഇന്ധനവില മുകളിലേക്കു തന്നെ. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. ഇന്നലെ പെട്രോളിനു 12 പൈസയും ഡീസലിനു 10 പൈസയുമാണു കൂടിയത്. ഓരോ ദിനവും റെക്കോര്‍ഡ് രേഖപ്പെടുത്തിയാണ് ഇന്ധനവില മുന്നേറുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതും ഒപെക്...

പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പലിശരഹിത വായ്പ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കാനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുന്നു. പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാനും ഉപജീവനത്തിനും ഒരു ലക്ഷം രൂപയാണ് പലിശ ഒഴിവാക്കി ബാങ്ക് വായ്പ നല്‍കുന്നത്. ഇതു സംബന്ധിച്ച നടപടികള്‍ക്ക് കുടുംബശ്രീ എക്‌സിക്യൂട്ടിവ്...

വിമാനത്താവളങ്ങളിലെ അമിത വിലയ്ക്ക് കടിഞ്ഞാണിടുന്നു; പക്ഷേ കൊച്ചിക്ക് ഇത് ബാധകമാവില്ല

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ എം.ആര്‍.പി നിരക്കില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്. ഇതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കാനാണ് നിര്‍ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇതിനായുള്ള ടെന്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊണ്ണൂറിലധികം വിമാനത്താവളങ്ങളിലാണ് ഈ...

തീപിടിക്കാന്‍ സാധ്യത; ടൊയോട്ട 10 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഹനത്തിന് തീപിടിക്കാന്‍വരെ സാധ്യത ഉള്ളതിനാല്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും 2018 മെയ് മാസത്തിനുമിടയില്‍ നിര്‍മ്മിച്ച ഹൈബ്രിഡ് കാറുകളാണ് ഇവ. പ്രിയസ്, പ്രിയസ്...

എവിടെ എന്ത് ധരിക്കണം എന്നത് എന്റെ ഇഷ്ടമാണ്!!! വിമര്‍ശകര്‍ക്ക് മറുപടിയുമായി കനിഹ

സോഷ്യല്‍ മീഡിയയില്‍ നടി കനിഹ ആക്രമിക്കപ്പെടുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. നടിയുടെ വ്യാജ വിവാഹമോചനവാര്‍ത്തയും ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തായ്ലന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്സ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതോടെയാണ് വീണ്ടും കനിഹ സൈബര്‍ സദാചാര വാദികളുടെ ഇരയായത്. വിവാഹം കഴിഞ്ഞ്...

നോട്ട് നിരോധനമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന് കാരണം ; രഘുറാം രാജനാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്ന് 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പലതരത്തിലും ബിജെപി മുന്നിട്ടിറങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടക്കാലത്ത് മന്ദഗതിയിലാക്കിയതു നോട്ടുനിരോധനമല്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം...

വിലകുറഞ്ഞില്ലെങ്കിലും; പണം ചെലവാക്കിയിട്ടുണ്ട്..!!! ജിഎസ്ടി പരസ്യത്തിന് ചെലവിട്ടത് 132 കോടി

ന്യൂഡല്‍ഹി: വിലക്കുറവുണ്ടാകുമെന്ന് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍...

Most Popular