pathram desk 2

Advertismentspot_img

വരാപ്പുഴ കസ്റ്റഡി മരണം, എസ്.ഐ അടക്കം നാല് പൊലിസുകാര്‍ കൂടി പ്രതികളാകും

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തില്‍ എസ്.ഐ അടക്കം നാല് പൊലിസുകാര്‍ കൂടി പ്രതികളാകും. വരാപ്പുഴ എസ്.ഐ ദീപക്ക് അടക്കമുള്ള പൊലിസുകാരാണ് പ്രതികളാവുക. ശ്രീജിത്തിന്റെ മരണത്തില്‍ ദീപക്കിനും പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം അന്വേഷണ ചുമതലയുള്ള ഐ.ജി എസ്...

നിയമം പാലിക്കാന്‍ ചുമതലപ്പെട്ട പൊലീസുകാരെ ആക്രമിച്ചത് ശരിയല്ല, ഐപിഎല്‍ പ്രതിഷേധത്തിനിടെ നടന്ന ആക്രമണങ്ങര്‍ക്കെതിരെ രജനികാന്ത്

ചെന്നൈ: കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട നടക്കുന്ന ഐപിഎല്‍ പ്രതിഷേധത്തില്‍ പൊലീസുകാര്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് നടന്‍ രജനീകാന്ത്. പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴി മാറരുത്. നിയമം പാലിക്കാന്‍ ചുമതലപ്പെട്ട പൊലീസുകാരെ ആക്രമിച്ചത് ശരിയല്ല. അത്തരം പ്രതിഷേധങ്ങള്‍ നാടിന് നല്ലതല്ല.ഇതിനെ എത്രയും പെട്ടന്ന് നേരിടണം. അല്ലെങ്കില്‍ അത് രാജ്യത്തിന്...

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ , 38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം. സ്വരാജ്

കോഴിക്കോട്: ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്കും പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കുമെതിരാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല സ്വരാജ് പറഞ്ഞു. 'ഒരു സെന്റ് ഭൂമി...

ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ ഇല്ല, കാവേരി പ്രശ്‌നത്തില്‍ ഹോം മത്സരങ്ങള്‍ ഒഴിവാക്കി സൂപ്പര്‍ കിങ്‌സ്

കൊച്ചി: ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ ആണ് ഒഴിവാക്കുന്നത്. കാവേരി നദി തര്‍ക്കത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങളാണ് മത്സരങ്ങള്‍ മാറ്റാന്‍ കാരണമെന്ന് വാര്‍ത്താ ഏജന്‍സി, എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ചൊവ്വാഴ്ച്ച ചെന്നൈയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്...

ആളുമാറിയല്ല ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എ വി ജോര്‍ജ്

കൊച്ചി:ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പൊലീസിനെ ന്യായീകരിച്ച് റൂറല്‍ എസ്പി എ വി ജോര്‍ജ്. ആളുമാറിയല്ല ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ തന്നെയാണ് കസ്റ്റഡിയിലെടുത്തത്.മരിച്ച ശ്രീജിത്തിന് എതിരെയാണ് വാസുദേവന്റെ മകന്‍ ആദ്യം മൊഴി നല്‍കിയതെന്നും എ വി ജോര്‍ജ് വ്യക്തമാക്കി....

നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ദളിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.പൊലീസ് ഭീഷണിയെ തുടര്‍ന്നായിരുന്നു ദളിത് യുവാവ് ആത്മഹത്യ ചെയ്തത്. പാലക്കാട് പള്ളതേരിയില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്തത് രണ്ടു മാസം മുമ്പ് ഹര്‍ത്താലിനിടെ...

മോഹന്‍ലാല്‍ ഉടന്‍ എത്തില്ല, കോടതിയുടെ വിലക്ക്

കൊച്ചി: മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്റ്റേ. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രം തന്റെ കഥയുടെ മോഷണമാണെന്നാരോപിച്ച് കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം വിഷുവിന് റിലീസ് ചെയ്യാനിരിക്കെയാണ് സ്റ്റേ വന്നിരിക്കുന്നത്. മോഹന്‍ലാലിനെ എനിക്കോപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥ...

വെള്ളാപ്പള്ളി നടേശനുമേല്‍ കുരുക്ക് മുറുകുന്നു, മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ...

pathram desk 2

Advertismentspot_img