pathram desk 2

Advertismentspot_img

ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവിശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായ ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിനായി ശുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിം കോടതിയില്‍. സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈക്കോടതിയുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് സി.മുഹമ്മദ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതിനായി ഹരജി ഫയല്‍ ചെയ്തു. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ നശിപ്പിക്കുപ്പെടും...

ഗപ്പിക്ക് ശേഷം റോഡ് മൂവിയുമായി ജോണ്‍പോള്‍,കൂട്ടിന് സൗബിനും:ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍

ഗപ്പി എന്ന ജനപ്രിയ ചിത്രത്തിനു ശേഷം അടുത്ത റോഡ്മൂവിയുമായി ജോണ്‍പോള്‍ ജോര്‍ജ്. രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള അമ്പിളിയുമായി സംവിധായകന്‍ എത്തുന്നത്‌സൗബിന്‍ ഷാഹിറാണ് അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനായി എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ വിഷുദിനത്തില്‍ അമ്പിളിയുടെ ഫസ്റ്റ് ലുക്ക്...

ഈ.മ.യൗ കാര്യത്തില്‍ ഒരു തീരുമാനമാക്കി ആഷിഖ് അബു…..റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രം ഈ.മ.യൗ വിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തെ ആഷിഖ് അബുവിന്റെ പപ്പായ ഫിലിംസ് ഏറ്റെടുത്തതോടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്....

ദിലീപിന് രാജ്യം വിടാം…. കോടതിയുടെ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വിദേശത്തു പോകാന്‍ കോടതിയുടെ അനുമതി. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്റെ പ്രചാരണാര്‍ത്ഥം വിദേശത്ത് പോകാന്‍ അനുമതി ചോദിച്ചു സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്

മക്കാ മസ്ജിജ് കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവെച്ചു

ന്യൂഡല്‍ഹി: മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവെച്ചു. രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്.10 ദിവസത്തെ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും റെഡ്ഡി പറഞ്ഞു.ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുന്‍ ആര്‍എസ്എസ്...

ബിജെപി എംഎല്‍എ അറസ്റ്റില്‍

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. സെന്‍ഗാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടെ സെന്‍ഗാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ കുല്‍ദീപ് സിംഗ്...

ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അക്രമികള്‍ക്ക് പിന്തുണയുമായെത്തിയ ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ വനംമന്ത്രി ലാല്‍ സിങും വ്യവസായമന്ത്രി ചന്ദര്‍ പ്രകാശുമാണ് രാജിവെച്ചത്. സംഭവത്തില്‍ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി. ഇവരുടെ നിലപാട് സര്‍ക്കാരിന്റെ നിലനില്‍പ്പിന്...

അവരെ തൂക്കിലേറ്റുക……കത്വ സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി ജയസൂര്യ

കൊച്ചി: കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് ചലച്ചിത്ര താരം ജയസൂര്യ. 'തൂക്കി കൊല്ലണം അവരെ' എന്ന് എഴുതിയ കടലാസുമായി മകളോടൊപ്പമുളള ചിത്രം പങ്കുവെച്ചാണ് ജയസൂര്യ തന്റെ പ്രതിഷേധം അറിയിച്ചത്. തന്റെ ഫേയ്‌സ്ബുക്കുടെയാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ജനുവരി 10 ന്...

pathram desk 2

Advertismentspot_img