pathram desk 1

Advertismentspot_img

തോല്‍പ്പിക്കാനാവില്ല; വിമര്‍ശനങ്ങളിലും തളരാതെ ടി.വി അനുപമ

തന്നെ തോല്‍പ്പിക്കാന്‍ സാധിക്കില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ. തോമസ് ചാണ്ടിയുടെ കൈയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ശേഷമാണ് അനുപമ നിഖിത ഖില്ലിന്റെ പ്രശസ്തമായ വരികള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. 'അവര്‍ നിങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കും. നിങ്ങളെ ദഹിപ്പിക്കാനും...

സെക്‌സ് ആരോഗ്യത്തിന് നല്ലതാണെന്ന് കരുതി പൊതുസ്ഥലത്ത് വെച്ച് നമ്മള്‍ സെക്‌സ് ചെയ്യുമോ? ഗൃഹ ലഷ്മി കവര്‍ ചിത്രത്തിനെതിരെ പാര്‍വ്വതി ഷോണ്‍

ഗൃഹലക്ഷ്മിയുടെ വിവാദ മുലയൂട്ടല്‍ കവര്‍ ഫോട്ടോയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വ്വതി ഷോണ്‍. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കവര്‍ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ഇതിനോടകം രംഗത്ത് വന്നിരിന്നു. ഇതിനിടെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനം. സെക്സ് ആരോഗ്യത്തിന് നല്ലതാണെന്ന്...

മെമോ ലഭിച്ചതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി ജീവനൊടുക്കി; മരണത്തിന് കാരണം പ്രിന്‍സിപ്പളും ജൂനിയര്‍ വിദ്യാര്‍ഥികളുമെന്ന് അമ്മയും സഹോദരനും

തിരുവനന്തപുരം: കോളേജിലെ റാഗിംഗ് സംബന്ധിച്ച് മെമോ നല്‍കിയതില്‍ മനംനൊന്ത് നഴ്‌സിംഗ് വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വര്‍ക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആറ്റിങ്ങല്‍ അയിലം കാട്ടുചന്തയില്‍ ശിവപ്രിയയാണ് ജീവനൊടുക്കിയത്. കോളേജിലെ റാഗിങുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ...

ട്രംപിന്റെ മുഖംമൂടി ധരിച്ച് സിനിമാ സ്‌റൈലില്‍ ബാങ്ക് കൊള്ളയടി; സഹോദരന്മാര്‍ അറസ്റ്റില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് സിനിമാ സ്‌റ്റൈലില്‍ ബാങ്ക് കൊള്ളയടിച്ച സഹോദരന്‍മാരെ അറസ്റ്റില്‍. ഇറ്റലിയിലാണ് സിനിമാസ്റ്റൈല്‍ മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ബാങ്കിലെ നിരവധി ക്യാഷ് മെഷീനുകള്‍ കൊണ്ടുപോയിരുന്നു. 1991ല്‍ പുറത്തിറങ്ങിയ പോയിന്റ് ബ്രേക്ക് എന്ന സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമാണ് മോഷണമെന്ന്...

ഹോളി ആഘോഷം അതിരുകടന്നു; വാക്കുതര്‍ക്കം കൈയ്യാങ്കളിയായി, ഒടുവില്‍ മര്‍ദ്ദനമേറ്റ് ദളിത് യുവാവ് മരിച്ചു

ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. നീരജ് ജാദവ് എന്ന പതിനാറുകാരനാണ് കൊലചെയ്യപ്പെട്ടത്. രാജസ്ഥാനിലെ അല്‍വറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മറ്റൊരു സമുദായത്തില്‍പെട്ടവര്‍ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് നീരജ് ജാദവിനെതിരെ ആക്രമണമുണ്ടായത്. ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ ഗുരുതരമായി...

പിണറായിയെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു!!!

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ പണ്ട് ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കെ. സുധാകരനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം. സുധാകരന്‍ മാനസികനില തെറ്റിയതുപോലെയാണു സംസാരിക്കുന്നതെന്നും കേസില്ലെന്നു പറയുന്നതു കള്ളമാണെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു. ഗൂഢാലോചനക്കേസില്‍ ഇതുവരെ വിചാരണ...

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മാര്‍ച്ച് ആറുമുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്: ആശുപത്രികളുടെ താളം തെറ്റും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. മാര്‍ച്ച് 6 മുതല്‍ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും. 457 ആശുപത്രികളില്‍ നിന്നായി 62,000 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 2016 ഫെബ്രുവരി 10ന്...

മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ കപ്യാര്‍ പിടിയല്‍; ഒളിവില്‍ കഴിഞ്ഞിരുന്നത് പന്നി ഫാമില്‍

കൊച്ചി: മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ മുന്‍ കപ്യാര്‍ പിടിയില്‍. ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തിലെ പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂര്‍ ഒന്നാം സ്ഥലനത്തിനടുത്തുള്ള പന്നി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വനത്തിനുള്ളില്‍ തീര്‍ത്തും അവശനിലയിലായിരുന്നു പ്രതി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ...

pathram desk 1

Advertismentspot_img
G-8R01BE49R7