അനുമോൾക്ക് അപൂർവ നേട്ടം; ഒറ്റദിവസം റിലീസ് ചെയ്തത് താരത്തിന്റെ നാല് സിനിമകളും ഒരു വെബ് സീരീസും
ലോകസിനിമയില്‍ തന്നെ ഒരു അഭിനേതാവിനും ലഭിക്കാത്ത അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി അനുമോൾ. ഇക്കഴിഞ്ഞ ലോകവനിതാ ദിനത്തില്‍ അനുമോള്‍ കേന്ദ്രകഥാപാത്രമായ നാല് സിനിമകളും ഒരു വെബ്‌സീരീസുമാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. ഈ സന്തോഷം വനിതാദിനത്തിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞത് അനുമോൾക്ക് ഇരട്ടിമധരുമായി...
പൗരത്വ ഭേദഗതി ബില്‍ നടപ്പിലായാൽ എന്ത് സംഭവിക്കും..?
എന്താണ് പൗരത്വ ഭേദഗതി നിയമം?
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം...
ക്ഷേമ പെൻഷൻ മാർച്ച് 15 മുതൽ വിതരണം ചെയ്യും; ഏപ്രിൽ മുതൽ അതാത് മാസം ലഭിക്കും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു മാര്‍ച്ച് 15-ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍...
പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു; CAA വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ്...
ആരാധകന്റെ സ്നേഹത്തിന് എം.എ യൂസഫലിയുടെ സർപ്രൈസ്; ജന്മദിന സമ്മാനം അയച്ചുനൽകിയ യുവാവിനെ നേരിൽ കണ്ട് റാഡോ വാച്ച് സമ്മാനിച്ച് യൂസഫലി
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ, എം.എ യൂസഫലിയെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ കരുതിയിരുന്നില്ല. എന്നാൽ മിഥുനെയും സുഹൃത്ത് ഹരികൃഷ്ണനെയും ഞെട്ടിച്ച് യുഎഇയിൽ നിന്ന് കഴിഞ്ഞദിവസം ഇവർക്ക് ഫോൺകോൾ...
ഇന്ത്യയിലെ ആദ്യ കാൾ-ഗസ്താഫ് റൈഫിൾ പ്ലാൻ്റ് റിലയൻസ് മെറ്റ് സിറ്റിയിൽ
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മെറ്റ് സിറ്റിയിൽ സ്വീഡനിൽ നിന്നുള്ള സാബ് കമ്പനി കാൾ-ഗസ്താഫ് റൈഫിൾ ആയുധ സിസ്റ്റത്തിൻ്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുമെന്ന് റിലയൻസ് അറിയിച്ചു. ഹരിയാനയിൽ പ്ലാൻ്റിൻ്റെ നിർമ്മാണം ആരംഭിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ...
വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു
കൊച്ചി: വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. കട്ടപ്പന...
രഹസ്യങ്ങളുടെ നിലവറ തുറക്കുന്നു.! ‘സീക്രട്ട് ഹോം’ മാർച്ച് പതിനഞ്ചിന് തീയറ്ററുകളിലേക്ക്
മലയാളക്കരയെ പിടിച്ചുലച്ച ഒരു യഥാർത്ഥ സംഭവത്തിന് പിന്നിലെ സത്യത്തിൻ്റെ കാഴ്ചകളുമായെത്തുന്ന സീക്രട്ട് ഹോം മാർച്ച് പതിനഞ്ചിന് പ്രദർശനത്തിന് എത്തുന്നു. അഭയകുമാർ കെ. സംവിധാനം നിർവഹിക്കുന്ന ഈ ക്രൈം ഡ്രാമയുടെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ...