സ്ഥിരമായി ഭിക്ഷ യാചിക്കാൻ വീട്ടിലെത്തും, ഇടയ്ക്ക് ഫോണിൽ സംസാരിക്കും, യാചകനൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതായി പരാതി, ഒളിച്ചോടിയത് പോത്തിനെ വിറ്റുകിട്ടിയ പണവും അടിച്ചുമാറ്റി

ഹർദോയ്: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന യാചകനൊപ്പം ഒളിച്ചോടിയതായി ഭർത്താവിന്റെ പരാതി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരി (36) എന്ന സ്ത്രീയാണ് പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നൻഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം പോയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജു (45) പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 87 പ്രകാരം കേസെടുത്ത പോലീസ് യുവതിക്കായി തിരച്ചിൽ ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് ഭർത്താവ് പറയുന്നതിങ്ങനെ; ഭാര്യ രാജേശ്വരിക്കും ആറുമക്കൾക്കും ഒപ്പം ഹർദോയ് ജില്ലയിലെ ഹർപൽപുരിലാണ് രാജു താമസിച്ചിരുന്നത്. പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നൻഹെ പണ്ഡിറ്റ് എന്നയാളുമായി രാജേശ്വരി ഇടയ്ക്ക് സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇരുവരും സംഭാഷണം ഫോണിലൂടെയായി. ജനുവരി മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെ രാജേശ്വരി മകൾ ഖുഷ്ബുവിനോട് ചന്തയിലേക്ക് എന്നുപറഞ്ഞാണ് വീടുവിട്ടത്.
വിമാനയാത്രികർക്കു ഇനി കയ്യിൽ കരുതാവുന്നത് ഒരു ബാ​ഗ് മാത്രം, നിയന്ത്രണങ്ങൾ ശക്തമാക്കി ബിസിഎഎസ്, ഇക്കോണമി /പ്രീമിയം ഇക്കോണമി ക്ലാസിൽ ബാ​ഗ് ഭാരം ഏഴു കിലോഗ്രാമിൽ കൂടരുത്, ബിസിനസ്/ഫസ്റ്റ് ക്ലാസിൽ ഭാര പരിധി 10 കിലോഗ്രാം, മേയ് രണ്ടു മുതൽ പ്രാബല്യത്തിൽ

എന്നാൽ വൈകുന്നേരമായിട്ടും രാജേശ്വരി തിരിച്ചുവരാതിരുന്നതോടെ രാജു അവരെ അന്വേഷിച്ചിറങ്ങി. പക്ഷെ യുവതിയെ എവിടെയും കണ്ടെത്താനായില്ല. വീട്ടിലെത്തി നടത്തിയ പരിശോധനയിൽ താൻ എരുമയെ വിറ്റുകിട്ടിയ വകയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നാലെയാണ് രാജു പോലീസിൽ പരാതി നൽകിയത്. പണവുമായി രാജേശ്വരി നൻഹെ പണ്ഡിറ്റിനൊപ്പം ഒളിച്ചോടിയാതായാണ് സംശയിക്കുന്നത് എന്നാണ് രാജു പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നൻഹെ പണ്ഡിറ്റിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7