കേരളം മിനി പാക്കിസ്ഥാൻ…!!! അതുകൊണ്ടാണ് രാഹുലും പ്രിയങ്കയും ജയിച്ചത്…!! അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്…!! 12,000 ഹിന്ദു പെൺകുട്ടികളെ ഹൈന്ദവ പ്രവർത്തകർ രക്ഷിച്ചെന്നും ബിജെപി മന്ത്രി

മുംബൈ: കേരളം മിനി പാക്കിസ്ഥാനാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതീഷ് റാണെ. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പുണെയിലെ സാസ്വദിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശം വിവാദമായി.

ഛത്രപതി ശിവാജി, അഫ്സൽ ഖാനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു പരാമർശം. പ്രസംഗത്തിൽ കേരളത്തിൽനിന്നുള്ള ഹൈന്ദവ പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു. ‘‘കേരളത്തിലെ നമ്മുടെ സുഹൃത്തുക്കൾ അഭിനന്ദനം അർഹിക്കുന്നു. 12,000 ഹിന്ദു പെൺകുട്ടികളെയാണ് അവർ രക്ഷിച്ചത്. ഒരു സഹോദരിയെ രക്ഷിക്കണമെങ്കിൽപ്പോലും എത്രത്തോളം ശ്രമകരമാണെന്നതു ഞങ്ങളെപ്പോലുള്ള ഹൈന്ദവ പ്രവർത്തകരോടു ചോദിക്കണം. എന്നിട്ടും കേരളത്തിൽനിന്നുള്ള സംഘം ഇതു നേടി.

കേരളം ഒരു മിനി പാക്കിസ്ഥാനാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെനിന്നു ജയിച്ചത്. അവർക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഞാൻ സത്യമാണു പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നത്.

വനിതാ സഖാക്കൾ സംസ്ഥാന കമ്മിറ്റിക്കു നൽകിയ പരാതി വെറുതെയാവില്ല…!! എത്ര വലിയ നേതാവായാലും നടപടി എടുക്കുമെന്ന് എം.വി. ഗോവിന്ദൻ…!!! ഭരണം ഇല്ലാത്തപ്പോഴും പാർട്ടി പൊലീസിനെ കൈകാര്യം ചെയ്തിട്ടില്ലേ..? എല്ലാം സർക്കാർ ചെയ്തു തരണം എന്ന് സഖാക്കൾ നിർബന്ധിക്കരുത്….

മറ്റു മതങ്ങളുടെ ഘോഷയാത്രയ്ക്ക് അനുമതി നൽകുന്നതുപോലെ ഹൈന്ദവ ആഘോഷങ്ങൾക്കും അനുമതി നൽകണം. ഞങ്ങളുടെ ഘോഷയാത്രകൾക്കു പത്തുമണിവരെ പോകാമെങ്കിൽ അവരുടേതും പോകാം. ഞങ്ങൾ വെറുതേ സംസാരിക്കുന്നവരല്ല, ചെയ്യുന്നവരാണ്. അനധികൃതമായി ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കണമെങ്കിൽ ഒരു ഫോൺ കോളിൽ സർക്കാർ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ഞാൻ കാണിച്ചുതരാം.

ഹിന്ദുത്വപ്രവർത്തകരെ നിങ്ങൾ ഒറ്റയ്ക്കല്ല. സർക്കാർ എന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്ക് ഒപ്പമുണ്ട്. കാവി–ധരിച്ച മുഖ്യമന്ത്രിയാണ് ഈ സംസ്ഥാനത്തിന് ഉള്ളത്. ഹിന്ദുത്വ പ്രവർത്തകർക്ക് ഒന്നിലും പേടിവേണ്ട. ഹിന്ദുക്കൾക്കെതിരെയോ മതത്തിന് എതിരെയോ ആരെങ്കിലും പ്രവർത്തിച്ചാൽ ഞങ്ങൾ വെറുതേ വിടില്ല’’ – റാണെ പറഞ്ഞു.

ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ല..!! ശ്വാസകോശത്തിലെ ചതവുകൾ കൂടി.., രക്തം കെട്ടിക്കിടക്കുന്നത് ആശങ്ക…!!! വെൻ്റിലേറ്ററിൽ തുടരുമെന്ന് ഡോക്ടർമാർ…

അതേസമയം, റാണയിൽനിന്ന് വേറെന്തു പ്രതീക്ഷിക്കാനാകുമെന്ന് കോൺഗ്രസ് നേതാവ് അതുൽ ലോൺഡെ പാട്ടിൽ ചോദിച്ചു. ‘‘ഈ രാജ്യത്തെ ഒരു സംസ്ഥാനത്തെ ഒരാൾ പാക്കിസ്ഥാനെന്നു വിളിക്കുമ്പോൾ അങ്ങനെയൊരാൾ എങ്ങനെ കാബിനറ്റ് മന്ത്രിയായി തുടരുമെന്നാണ് പ്രധാനമന്ത്രി മോദിയോടും ദേവേന്ദ്ര ഫഡ്നാവിസിനോടും എനിക്ക് ചോദിക്കാനുള്ളത്. നമ്മൾ ഐക്യത്തിന്റെ പ്രതിജ്ഞ ചൊല്ലുന്നവരാണ്. ദേശസ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നവരുടെ മന്ത്രിസഭയിൽ ഇങ്ങനൊരാളില്ലെന്ന് ഇരുവരും ഉറപ്പുവരുത്തുമെന്നു കരുതുന്നു.’’ – അദ്ദേഹം പറഞ്ഞു.

ദിവ്യ ഉണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്തേക്കും..!!! സംഘാടകരായ മൂന്ന് പേർ അറസ്റ്റിൽ…!!! ഇവൻ്റ് മാനേജ്‌മെൻറ് ഉടമ ഒളിവിൽ…, രക്ഷിതാക്കളെ പറ്റിച്ച് വ്യാപകമായി പണപ്പിരിവ് നടത്തിയവരും കുടുങ്ങും…!! ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത് 43 പോലീസുകാർ മാത്രം..!! അന്വേഷണം വ്യാപിപ്പിക്കുന്നു…!!

നയാപൈസ ചെലവില്ലാതെ കോടികൾ വാരി…!!! 2 കസേരകളും മേശയും മാത്രം…!! മേപ്പാടിയിലെ ചെറിയ കടമുറിയിലെ തട്ടിക്കൂട്ട് സ്ഥാപനം..!! 12,000 നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്…!!! തട്ടിപ്പ് പുറത്തറിഞ്ഞത് എംഎൽഎ അപകടത്തിൽപെട്ടത് കൊണ്ട് മാത്രം…!!!

ഇതൊക്കെയൊരു കാരണമാണോ? ഭക്ഷണം വൈകിയതില്‍ കലിപൂണ്ട് വരന്‍ വിവാഹം ഉപേക്ഷിച്ചു; അന്നുതന്നെ ബന്ധുവായ യുവതിയെ വിവാഹവും കഴിച്ചു; നഷ്ടപരിഹാരം നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം; യുപിയില്‍ ഇങ്ങനെയൊക്കെയാണ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7