ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആര്..?​ ഷമിയുടെ ഉത്തരം കേട്ടോ..?​

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇപ്പോഴത്തെ മികച്ച പേസ് ബൗളർ ആരെന്ന ചോദ്യത്തിന് മറുപടി നൽകി മുഹമ്മദ് ഷമി. യൂട്യുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ മികച്ച പേസർ താൻ തന്നെയാണെന്ന് മുഹമ്മദ് ഷമി പ്രതികരിച്ചു. ലോകോത്തര പേസർ ജസ്പ്രിത് ബുംറയെപ്പോലൊരു താരത്തെ മികച്ച പേസറായി തിരഞ്ഞെടുക്കാത്തതിലെ കാരണവും ഷമി വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് നിരയെ നോക്കൂ. അതിൽ താനുണ്ട്. ജസ്പ്രീത് ബുംറയുണ്ട്. ഇഷാന്ത് ശർമ്മയും ഭുവന്വേശർ കുമാറും ഉമേഷ് യാദവുമുണ്ട്. മികച്ച അഞ്ചോ ആറോ പേസർമാർ ഇന്ത്യൻ ടീമിനുണ്ട്. താൻ ഐസിസി റാങ്കിങ്ങിലെ ഒന്ന്, രണ്ട് സ്ഥാനങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. എങ്കിലും ഇന്ത്യൻ ടീമിൽ ഞങ്ങൾ അഞ്ച്, ആറ് പേർ എക്കാലത്തെയും മികച്ച ബൗളർമാരായിരുന്നുവെന്നും മുഹമ്മദ് ഷമി പറഞ്ഞു.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മുഹമ്മദ് ഷമി. ലോകകപ്പ് ചരിത്രത്തിലും വിക്കറ്റ് വേട്ടയിൽ ഒന്നാമനായ ഇന്ത്യൻ താരം ഷമിയാണ്. എന്നാൽ ലോകകപ്പിന് പിന്നാലെ പരിക്കേറ്റ താരം ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും ഷമി ബൗളിം​ഗ് ആരംഭിച്ചത്.

മികച്ച പ്രകടനം നടത്തിയിട്ടും പലവട്ടം ലോകകപ്പ് ടീമുകളിൽനിന്ന് തന്നെ മാറ്റിനിർത്തിയിട്ടുണ്ടെന്ന് മൊഹമ്മദ് ഷമി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നു. 2019 ലോകകപ്പിന്റെ സമയത്ത് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയിൽ വലിയ അമ്പരപ്പ് തനിക്കുണ്ടായതായും ഷമി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. ‘‘2019ൽ ആദ്യത്തെ 4–5 മത്സരങ്ങളിൽ‌ ഞാന്‍ കളിച്ചിരുന്നില്ല. അടുത്ത മത്സരത്തിൽ ഞാൻ ഹാട്രിക് നേടി. പിന്നീടത്തെ കളിയിൽ അഞ്ച് വിക്കറ്റുകളും അതിനു ശേഷം നാലു വിക്കറ്റുകളും സ്വന്തമാക്കി. 2023 ഏകദിന ലോകകപ്പിലും ഇങ്ങനെ തന്നെയായിരുന്നു. എനിക്ക് ആദ്യത്തെ കുറച്ചു മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. തിരിച്ചുവന്നപ്പോൾ അഞ്ചു വിക്കറ്റും നാലു വിക്കറ്റുമൊക്കെ വീണ്ടും നേടി.’’– ഷമി പ്രതികരിച്ചു.

ഒലിച്ച് പോയത് ടാങ്കർ മാത്രം..!! ആദ്യം അർജുൻ്റെ ലോറിക്കടുത്ത് ഒരു ടാങ്കർ,​ മണ്ണിടിഞ്ഞപ്പോൾ അത് മാറ്റിയിട്ടു,​ അർജുൻ്റെ ലോറി പിന്നെ അവിടി കണ്ടില്ല; ദൃക്സാക്ഷി വെളിപ്പെടുത്തുന്നു

വീടുകളിൽനിന്ന് പുറത്തിറങ്ങരുത്..!! മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം

‘‘എല്ലാ ടീമുകൾക്കും ഏറ്റവും നല്ല പ്രകടനം നടത്തുന്നവരെയാണ് ആവശ്യം. മൂന്ന് മത്സരങ്ങളിൽനിന്ന് ഞാൻ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇതിൽ കൂടുതല്‍ എന്താണ് നിങ്ങൾ എന്നിൽനിന്നു പ്രതീക്ഷിക്കുന്നത്? ഇതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. ഞാൻ ആരെയും ചോദ്യം ചെയ്തിട്ടില്ല. ഉത്തരങ്ങളും ലഭിച്ചിട്ടില്ല. അവസരം കിട്ടുമ്പോൾ നല്ല പ്രകടനം നടത്തുക എന്നതു മാത്രമാണ് എനിക്കു ചെയ്യാൻ സാധിക്കുന്ന കാര്യം. നിങ്ങൾ എനിക്ക് ഒരു അവസരം നൽകി. മൂന്ന് മത്സരങ്ങളിൽനിന്ന് ഞാൻ 13 വിക്കറ്റുകൾ നേടി. പിന്നീട് നമ്മൾ ന്യൂസീലൻഡിനോടു തോറ്റു. 2023 ൽ ഏഴു മത്സരങ്ങളിൽനിന്ന് ഞാൻ 24 വിക്കറ്റുകളാണു വീഴ്ത്തിയത്.’’– ഷമി വിശദീകരിച്ചു.

മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത 68കാരനും നിപ രോഗലക്ഷണങ്ങൾ; കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു

സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടും ഐസിസി ടൂർണമെന്റുകളിൽ‌ ഷമിയെ തുടര്‍ച്ചയായി കളിപ്പിക്കാൻ ബിസിസിഐ തയാറായിരുന്നില്ല. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിൽ ഇന്ത്യ 28 മത്സരങ്ങൾ കളിച്ചപ്പോൾ‌ 18 എണ്ണത്തിൽ മാത്രമാണു ഷമി കളിക്കാനിറങ്ങിയത്. 2019ൽ വിരാട് കോലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങിയപ്പോൾ അഫ്ഗാനിസ്ഥാനെതിരായ അഞ്ചാം മത്സരത്തിലാണ് ഷമിക്ക് അവസരം കിട്ടുന്നത്. ഈ മത്സരത്തിൽ ഹാട്രിക്കും, ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റും നേടി.

അബുദബിയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഇൻഡിഗോ

നാലു മത്സരങ്ങൾക്കു ശേഷം ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ താരത്തെ പുറത്തിരുത്തി. ന്യൂസീലൻഡിനെതിരായ സെമി ഫൈനലിലും താരത്തെ കളിപ്പിച്ചിരുന്നില്ല. 18 റൺസിനാണ് ഇന്ത്യ സെമി ഫൈനൽ തോറ്റു പുറത്തായത്. 2023 ഏകദിന ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ പരുക്കേറ്റു പുറത്തായപ്പോഴാണ് ഷമിയെ ബിസിസിഐ പ്ലേയിങ് ഇലവനിലേക്കു പരിഗണിച്ചത്. ഏഴു മത്സരങ്ങൾ കളിച്ച താരം 24 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തി.

ആ അപമാനം ആരും ഇനി മറക്കില്ല; ആസിഫലിയെ ആദരിച്ച് ആഡംബര നൗകയ്ക്ക് പേരിട്ട് ദുബായ് ഡി3 കമ്പനി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7