ഷിരൂർ: കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പുതിയ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി അഭിലാഷ് ചന്ദ്രൻ. അങ്കോളയിലെ പഞ്ചർ കടയിൽ തന്റെ വാഹനത്തിന്റെ ടയർ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോൾ മണ്ണിടിച്ചിലിൽ ഒരു ടാങ്കർ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നും അഭിലാഷ് പറഞ്ഞതായാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അർജുൻ ഉണ്ടായിരുന്നെന്ന് പറയുന്ന ട്രാക്ക് നദിയിലേക്ക് ഒഴുകി പോകുന്നതായി താൻ കണ്ടില്ലെന്നും അഭിലാഷ് പറഞ്ഞു. മണ്ണിടിച്ചിൽ നടന്നതിന് നൂറ് മീറ്റർ ഇപ്പുറത്താണ് പഞ്ചർകട സ്ഥിതി ചെയ്‌തിരുന്നത്.
മന്ത്രിയുടെ തന്ത്രങ്ങൾ…!!! റെക്കോഡ് കലക്‌ഷൻ നേടി കെഎസ്ആർടിസി
വീണ്ടും പ്രതീക്ഷ; ഗംഗാവാലിയിൽ 8 മീറ്റർ ആഴത്തിൽ അജ്‌ഞാത വസ്തു..!!
ഷിരൂരിൽ 12 കിലോമീറ്റർ അകലെ നിന്ന് ഒരു മൃതദേഹം കണ്ടെത്തി
അർജുന്റെ വാഹനം ഒഴുകി പോകാൻ സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. റോഡിന്റെ എതിർ വശത്താണ് അർജുന്റെ ട്രക്ക് നിർത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. അർജുന്റെ വാഹനം നിർത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കർ നിർത്തിയിട്ടിരുന്നു. പിന്നീട് മണ്ണിടിച്ചിൽ തുടർന്നപ്പോൾ അവിടെ നിന്നും ആ ടാങ്കർ മാറ്റിയിട്ടു. ആ സമയം അർജുന്റെ വാഹനം അവിടെയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണിൽ ആണ്ടുപോയിട്ടുണ്ടാവാനാണ് സാധ്യതയെന്നും അഭിലാഷ് പറഞ്ഞു.
സിനിമാ നടികൾ നേരിട്ട പ്രശ്നങ്ങൾ ഇന്ന് പുറത്തുവിടും; 62 പേജ് ഒഴിവാക്കും
ആ പ്രതീക്ഷയും നശിച്ചു; അപകട സമയത്ത് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഷിരൂർ കുന്നിൻ്റെ ദൃശ്യങ്ങൾ പകർത്തിയില്ല
അതേസമയം ഷിരൂരിലെ മണ്ണിടിച്ചിലിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്തെ മണ്ണ് പൂർണമായും നീക്കം ചെയ്തു. സിഗ്നൽ ലഭിച്ച ഭാഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോഗം നടക്കുന്നുണ്ട്.
ഇതിന് ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണം തുടർന്നുള്ള രക്ഷാപ്രവർത്തനം എന്ന് തീരുമാനിക്കും. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. അതേസമയം, തിരച്ചിൽ പുഴയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു.
മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റും. അതിനിടെ അപകടം നടന്ന ദിവസം രാവിലെ 5.30ന് അർജുനെ കണ്ടുവെന്ന് അർജുന്റെ സുഹൃത്ത് സവാദ് പറഞ്ഞു. അപകടം നടന്ന സ്ഥലത്തെ ഹോട്ടലിന് എതിർവശം ലോറി പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് നാട്ടിലേക്ക് പുറപ്പെട്ടത്. അർജുൻ വിശ്രമിക്കാനായി അവിടെ വണ്ടി നിർത്തിയിട്ടു. ഭാരമേറിയ ലോഡ് ഉള്ളത് കൊണ്ട് ലോറി പുഴിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ല. അപകടം നടന്ന ദിവസം സ്ഥലത്ത് ശക്തമായ മഴ ഉണ്ടായിരുന്നുവെന്നും സവാദ് പറഞ്ഞു.
ഖജനാവ് നിറയും, ഇനി പിടിത്തം നേരിട്ട് ; പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ പിഴ