സ്വർണ്ണ വിലയിൽ ഇന്നും റെക്കോർഡ് വർദ്ധന

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന.

സ്വർണ്ണവില ഇന്ന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6795 രൂപയും, പവന് 720 രൂപ വർദ്ധിച്ച് 54360 രൂപയുമായി വീണ്ടും റെക്കോർഡ് ഇട്ടു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില കുതിപ്പ് തുടരുകയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2387 ഡോളറിലു൦, രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്.
ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം.

Similar Articles

Comments

Advertismentspot_img

Most Popular