സ്വർണവില പുതിയ റെക്കോഡിട്ട് കുതിപ്പ് തുടരുന്നു; ഇന്ന് പവന് കൂടിയത് 960 രൂപ; ഈ വർഷം മാത്രം 5440 രൂപ ഉയർന്നു

കൊച്ചി: സ്വർണവില പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ്. ഇന്ന് ഗ്രാമിന് 120 രൂപ വർദ്ധിച്ച് 6535 രൂപയും പവന് 960 രൂപ ഉയർന്ന് 52280 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2328 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.30 ആണ്.
24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 74 ലക്ഷം രൂപയായി. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 57,000 രൂപയ്ക്ക് അടുത്ത് നൽകണം.

അന്താരാഷ്ട്ര സ്വർണ വില 2320 കടന്ന് 2328 ഡോളർ പുതിയ ഉയരം രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനാൽ സ്വർണ്ണത്തിനായുള്ള സമീപകാല അപ്പീൽ ശക്തമാണ്. സിറിയൻ തലസ്ഥാനത്തിന് സമീപം സ്ഥിതിചെയ്യുന്ന ദമാസ്‌കസിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണം ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ ഇറാൻ്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഭയം വർദ്ധിപ്പിച്ചു.

വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു.
ഈ വർഷം 50 ശതമാനത്തിലധികം ജനസംഖ്യ വരുന്ന രാഷ്ട്രങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നതും സ്വർണ്ണത്തിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതായും AKGSMA സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.

ഈ വർഷത്തെ വില വർദ്ധനവ്

2024 ജനുവരി 1
1 gram 5855
8 gram 46840

ഇന്നത്തെ വില

1 gram 6535
8 gram 52280

ഈവർഷത്ത വില വർദ്ധന
1 gram 680
8 gram 5440

ഒരു വർഷംകൊണ്ട് കൂടിയത് 7560 രൂപ

2023 ഏപ്രിൽ 6ന് 5590 രൂപയായിരുന്നു സ്വർണ്ണവില ഗ്രാമിന്. പവൻവില 44720 രൂപയുമായിരുന്നു. സ്വർണ്ണവില കഴിഞ്ഞ ഒരു വർഷത്തിനിടെ വർദ്ധിച്ചത് ഗ്രാമിന് 945 രൂപയും പവന് 7560 രൂപയുമാണ്.

അന്താരാഷ്ട്ര സ്വർണ്ണവില ഈ കാലയളവിൽ 350 ഡോളറിൽ അധികമാണ് വർദ്ധിച്ചത്.
രൂപയുടെ വിനിമയ നിരക്കിലും ഒരു രൂപയോളം ദുർബലമാവുകയാണുണ്ടായത്.
സ്വർണ്ണവില കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 17 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവർഷം 10 ലക്ഷം രൂപയ്ക്ക് സ്വർണ്ണം വാങ്ങിക്കുമ്പോൾ 20 പവൻ ലഭിക്കുമായിരുന്നെങ്കിൽ ഇപ്പോൾ 17 പവൻ മാത്രമാണ് ലഭിക്കുന്നത്.

സ്വർണ്ണവില പോലെ വെള്ളി വിലയും വർദ്ധിക്കുകയാണ്. 22-25 ഡോളറിൽ ചാഞ്ചാടി നിൽക്കുകയായിരുന്ന വെള്ളി വില ഇപ്പോൾ 27.44 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.30 ഡോളർമറികടകാനാണ് സാധൃത എന്ന് അബ്ദുൽ നാസർ പറഞ്ഞു.
49.5 ഡോളർ ആയിരുന്ന റെക്കോർഡ്. വെള്ളി വിലയും ഉയരങ്ങളിലേക്ക് പോകുമെന്നുള്ള സൂചനകളാണ് വരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular