അരലക്ഷം രൂപ കടന്ന് സ്വർണ്ണവിലയിൽ വൻകുതിപ്പ്; പവന് 50400 രൂപയായി

കൊച്ചി: സ്വർണ്ണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6300 രൂപയും പവന്1040 രൂപ വർദ്ധിച്ച് 50400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണ വില 2234 ഡോളറും, രൂപയുടെ വിനിമയീസ്റ്റ് നിരക്ക് 83.37 ആണ്.
24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തെ വില പരിശോധിച്ചാൽ സ്വർണ്ണത്തിന് മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണ് ഒരു പവനിൽ അനുഭവപ്പെട്ടത്.

2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1300 ഡോളറിലും, പവൻ വില 21200 രൂപയിലു൦, ഗ്രാം വില 2650 രൂപയിലുമായിരുന്നത് ഇന്ന് 2234 ഡോളറിലും, ഒരു പവൻ സ്വർണ്ണവില 50400 രൂപയിലും، ഒരു ഗ്രാം സ്വർണത്തിന്റെ വില 6300 രൂപയിലും എത്തിയത്.
ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം 25,000 ടൺ സ്വർണത്തിൽ കൂടുതൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
ഇപ്പോഴത്തെ സ്വർണ്ണവില അനുസരിച്ച് ഒന്നരക്കോടി ലക്ഷം കോടി രൂപയാണ് ഇന്ത്യയിൽ കൈവശമുള്ള സ്വർണത്തിന്റെ ഏകദേശ വില.

Similar Articles

Comments

Advertismentspot_img

Most Popular