ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തെ തടഞ്ഞ് നിറമൊഴിച്ചു

ലഖ്നൗ: യുപിയിൽ ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തിനെ തടഞ്ഞുനിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു മൂന്ന് പേരടങ്ങുന്ന മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം. ജയ് ശ്രീറാം ഹര ഹര മഹാദേവ് എന്ന് വിളിച്ചുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് നേരെ സംഘം ചായം കലക്കിയ വെള്ളം ഒഴിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.

മാർച്ച് 20 ന് ധാംപൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമത്തിൽ ഉൾപ്പെട്ട മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിറകെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular