റിലയൻസ് ജിയോ എയർ ഫൈബർ സേവനങ്ങൾ ഇനി കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിലും

കൊച്ചി; റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് എയർ ഫൈബർ സേവനങ്ങൾ ആദ്യം എത്തിയത്. പിന്നീട് 2024 ജനുവരി മാസത്തിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

ഇപ്പോൾ പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്, മൂന്നാർ, അഗളി, വണ്ടൂർ, നിലമ്പൂർ, മേപ്പാടി, പുൽപ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിലും ജിയോയുടെ അത്യാധുനിക എയർഫൈബർ സാങ്കേതികവിദ്യയിലൂടെ ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇനി ആസ്വദിക്കാം.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒടിടി പ്ലാറ്റുഫോമുകൾ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകൾ ലഭ്യമാണ്.

രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.

കൂടുതൽ വിവരങ്ങൾ അറിയാനും കണക്‌ഷനുമായി 60008-60008 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ www.jio.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

Similar Articles

Comments

Advertismentspot_img

Most Popular