നന്നായി ഉറങ്ങണേ… ഉറക്കമില്ലായ്മ അർബുദത്തിന് കാരണമാകാം

ഇന്നത്തെ കാലത്ത് ജോലിത്തിരക്കുകളും മറ്റും കാരണം പലർക്കും ഉറക്കം നഷ്ടപ്പെടുന്നുണ്ടാകാം. ഈ ഉറക്കക്കുറവിനെ അത്ര നിസ്സാരമായി കാണരുത്. ഉറക്കമില്ലായ്‌മ ഓർമ്മക്കുറവ്‌, വിഷാദരോഗം, പ്രമേഹം എന്നിവയുൾപ്പെടെ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കാറുണ്ട്‌. എന്നാൽ ഇത്‌ മാത്രമല്ല ഉറക്കക്കുറവ്‌ അർബുദത്തിനും കാരണമാകാമെന്ന്‌ ചില പഠനങ്ങൾ പറയുന്നു.

രാത്രിയിൽ ആറു മണിക്കൂറിൽ കുറവോ ഒരു ദിവസം മൊത്തത്തിൽ ഏഴ്‌ മണിക്കൂറിൽ കുറവോ സ്ഥിരമായി ഉറങ്ങുന്നത്‌ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന്‌ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്‌. ശരീരത്തിന്റെ ആന്തരിക ക്ലോക്കായ സിർകാഡിയൻ റിഥത്തിൽ വരുന്ന താളപ്പിഴകൾ സ്‌തനം, കുടൽ, അണ്ഡാശയം, പ്രോസ്‌ട്രേറ്റ്‌ എന്നിവയെ ബാധിക്കുന്ന അർബുദങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.

രാത്രി ഷിഫ്‌റ്റ്‌ ജോലികൾ ചെയ്യേണ്ടി വരുന്നവർ തുടർച്ചയായ പ്രകാശത്തിന്‌ വിധേയരാക്കപ്പെടുന്നതിനാൽ അവരുടെ ശരീരത്തിൽ മെലോടോണിൻ ഹോർമോണിന്റെ അളവ്‌ കുറയാൻ സാധ്യതയുണ്ട്‌. ഉറക്കത്തിന്റെയും ഉണർച്ചയുടെയും ചക്രത്തെ നിയന്ത്രിക്കുന്ന ഈ ഹോർമോണിന്റെ കുറവ്‌ അർബുദകോശങ്ങളുടെ വളർച്ചയ്‌ക്കും വഴിയൊരുക്കാം. ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി-കോശങ്ങളുടെ വളർച്ചയിലും പ്രവർത്തനത്തിലും ഉറക്കത്തിന്‌ നിർണ്ണായക പങ്കുണ്ട്‌. ഉറക്കം ഈ കോശങ്ങളെ ബാധിക്കുന്നതും അർബുദത്തിന്‌ കാരണമാകാം.

ചികിത്സയ്ക്കായി കെ. സുധാകരൻ അമേരിക്കയിലേക്ക്

Similar Articles

Comments

Advertismentspot_img

Most Popular