കൊറോണ വൈറസ് ഒന്നര വര്‍ഷം വരെ ശ്വാസകോശത്തില്‍ നിലനില്‍ക്കും

കൊറോണ വൈറസിന്‌ അണുബാധയ്‌ക്ക്‌ ശേഷം ഒന്നര വര്‍ഷം വരെ ചിലരുടെ ശ്വാസകോശത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്ന്‌ പഠനം. എന്നാല്‍ ഒന്ന്‌ രണ്ട്‌ ആഴ്‌ച കൊണ്ട്‌ തന്നെ ഇവ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത്‌ നിന്ന്‌ അപ്രത്യക്ഷമാകും.

പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ ചിലപ്പോള്‍ വൈറസുകള്‍ ശരീരത്തില്‍ ഒളിച്ചിരിക്കാറുണ്ട്‌. വൈറസ്‌ സംഭരണികള്‍ എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌. എച്ച്‌ഐവി വൈറസ്‌ ഇത്തരത്തില്‍ ചില പ്രതിരോധ കോശങ്ങളില്‍ ഒളിച്ചിരുന്ന്‌ വീണ്ടും സജീവമാകാറുണ്ട്‌. കോവിഡിന്‌ കാരണമാകുന്ന സാര്‍സ്‌ കോവി വൈറസിന്റെ കാര്യത്തിലും ഇത്‌ സംഭവിക്കാമെന്ന്‌ ഗവേഷകര്‍ പറയുന്നു.

പാസ്‌ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്രഞ്ച്‌ ഗവേഷണ സ്ഥാപനമായ അള്‍ട്ടര്‍നേറ്റീവ്‌ എനര്‍ജീസ്‌ ആന്‍ഡ്‌ അറ്റോമിക്‌ എനര്‍ജി കമ്മീഷനും ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. അണുക്കള്‍ക്കെതിരെയുള്ള നമ്മുടെ തനത്‌ പ്രതിരോധശക്തിയുടെ പരാജയമാണ്‌ ഇത്ര കാലം വൈറസ്‌ ശരീരത്തില്‍ നിലനില്‍ക്കാന്‍ കാരണമെന്ന്‌ നേച്ചര്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

നിങ്ങളുടെ കാറിനും ഇത് സംഭവിച്ചേക്കാം; കൊച്ചിയിൽ നി‌ർത്തിയിട്ട കാറിന് തൃശൂ‌ർ പാലിയേക്കരയിൽ ടോൾ ഈടാക്കി

Similar Articles

Comments

Advertismentspot_img

Most Popular