പ്രതി കുറ്റം സമ്മതിച്ചിരുന്നു,​ പിന്നെങ്ങനെ രക്ഷപ്പെട്ടു..?​ ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്ന് ഡീൻ കുര്യാക്കോസ്

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതിയെ വെറുതേവിട്ട സംഭവത്തിൽ അപ്പീൽ നൽകണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. പ്രതി കുറ്റം സമ്മതിച്ചതാണെന്നും പിന്നെയെങ്ങനെ രക്ഷപ്പെട്ടെന്നും ഡീൻ ചോദിച്ചു. ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. വധശിക്ഷയ്ക്കു വിധിക്കുന്ന തരത്തിൽ ശിക്ഷാനടപടികൾ പോകണമെന്നും ആ തരത്തിലേക്കു ജനമനസ്സാക്ഷി ഉണരണമെന്നും പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലെത്തിയ എംപി കൂട്ടിച്ചേർത്തു.

‘‘വെറുതേവിട്ട വിധി കേട്ട് കുട്ടിയുടെ അമ്മ കട്ടപ്പന കോടതിയിൽ കരഞ്ഞുനിലവിളിക്കുന്ന ദൃശ്യങ്ങൾ കരളലിയിക്കുന്നതാണ്. ഏറെ പ്രതിഷേധകരവും ദുഃഖകരവുമായുള്ള വാർത്തയാണിത്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതികളെ ശിക്ഷിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകണം. തെളിവുകൾ പ്രകടമായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കൊലപാതകവും ബലാത്സംഗവും തെളിയിക്കപ്പെട്ടതാണ്. പ്രതി അന്നു കുറ്റം സമ്മതിച്ചതുമാണ്. അങ്ങനെ നിന്നിടത്തുനിന്ന് പ്രതിയെങ്ങനെ രക്ഷപ്പെട്ടു?

കേരളത്തിലെ പ്രമുഖ ബാങ്കിൽനിന്ന് ജീവനക്കാരൻ 28 കോടി രൂപ തട്ടിയെടുത്തു

ഇതു പ്രോസിക്യൂഷന്റെ വീഴ്ചയല്ലേ? കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച പൊലീസിന്റെ വീഴ്ചയല്ലേ. ഇതു സംബന്ധിച്ച് ഉന്നത ഗൂഢാലോചനയുണ്ട്. പൊലീസുകാരും പ്രോസിക്യൂഷനുമൊക്കെ സാധാരണ ഒരു പ്രതിയെ രക്ഷിക്കാൻ ശ്രമിക്കാറില്ല. അതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട്. ഡിവൈഎഫ്ഐയുടെ നേതാവാണ് പ്രതി. ആ നേതാവിനെ സംരക്ഷിക്കാൻ സിപിഎം ജില്ലാനേതൃത്വം ഇടപെട്ടുവെന്ന ആക്ഷേപം ഞാൻ ഉന്നയിക്കുന്നു’’ –ഡീൻ കൂട്ടിച്ചേർത്തു.

Similar Articles

Comments

Advertismentspot_img

Most Popular